Image

ഹോട്ടല്‍ കാലിഫോര്‍ണിയ: ജയസൂര്യ-അനൂപ്‌ മേനോന്‍

Published on 14 February, 2013
ഹോട്ടല്‍ കാലിഫോര്‍ണിയ: ജയസൂര്യ-അനൂപ്‌ മേനോന്‍
ജയസൂര്യ-അനൂപ്‌ മേനോന്‍ കൂട്ടുകെട്ട്‌ ഒന്നിക്കുന്ന ചിത്രമാണ്‌ ഹോട്ടല്‍ കാലിഫോര്‍ണിയ. അജി ജോണ്‍ ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ രചന അനൂപ്‌ മേനോന്‍ നിര്‍വഹിക്കുന്നു.

ധ്വനിയും അപര്‍ണയും നോട്ട്‌ബുക്ക്‌ ഫെയിം മരിയയുമാണ്‌ ചിത്രത്തിലെ നായികമാര്‍. പി ബാലചന്ദ്രന്‍, ശങ്കര്‍, സൈജു കുറുപ്പ്‌ തുടങ്ങിയവരും ഹോട്ടല്‍ കാലിഫോര്‍ണിയ യിലുണ്ട്‌. ജയ്‌ രാജ്‌ ഫിലിംസിന്‌ വേണ്ടി ജോസ്‌മോന്‍ സൈമണ്‍ ആണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

അഞ്ച്‌ നഗരങ്ങള്‍. ദുബായ്‌ , ബാംഗ്ലൂര്‍, മുംബൈ, കൊളംബോ, സിംല. ഈ സ്‌ഥലങ്ങളില്‍ നിന്ന്‌ അഞ്ചുപേര്‍ മുംബൈയിലെത്തുകയും അവിടെനിന്ന്‌ കൊച്ചിയിലേക്ക്‌ തിരിക്കുകയും ചെയ്‌തു. ഇവരെ കാത്തിരിക്കുന്ന അഞ്ചുപേര്‍. നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ അവര്‍ ഇറങ്ങുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ്‌ ചിത്ര ത്തിന്റെ കഥ വികസിക്കുന്നത്‌.
ഹോട്ടല്‍ കാലിഫോര്‍ണിയ: ജയസൂര്യ-അനൂപ്‌ മേനോന്‍ ഹോട്ടല്‍ കാലിഫോര്‍ണിയ: ജയസൂര്യ-അനൂപ്‌ മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക