റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന `മുംബൈ പോലിസി'ല്‍ പുതുമുഖ താരം ഹിമ ഡേവിസ്
നായികയാരുന്നു. ചിത്രത്തില്‍ ജയസൂര്യയുടെ നായികയായാണ് ഹിമ അഭിനയിക്കുന്നത്.
റബേക്ക എന്ന കഥാപാത്രത്തെയാണ് ഹിമ ഇതില്‍ അഭിനയിക്കുന്നത്. ആദ്യ സിനിമയുടെ അനുഭവം
ചോദിച്ചാല്‍ ഹിമ വാചാലയാകും. ജയസൂര്യയുടെ നായികയായിട്ടാണ് സിനിമയില്‍
അഭിനയിക്കുന്നതെങ്കിലും ആദ്യത്തെ ഷെഡ്യൂളില്‍ ജയസൂര്യയുമായി കോംബിനേഷന്‍ സീനകള്‍
ഒന്നുമില്ല. പക്ഷേ നമ്മുടെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജുമായി
ഒന്നിച്ചഭിനയിച്ചിരുന്നു.
ഓസ്‌ട്രിയയില്‍ നൃത്ത അധ്യാപികയാണ് ഹിമ.
ബോളിവുഡിലേക്ക് വിദേശികളെ ഡാന്‍സ് പഠിപ്പിക്കുന്ന നൃത്ത വിദ്യാലയം
നടത്തിവരികയാണ് ഹിമ. സിനിമയിലേക്കുള്ള ഹിമയുടെ തുടക്കം റോഷന്‍ ആന്‍ഡ്രൂസിന്റെ
ഭാര്യ വഴിയാണ്. ഹിമയുടെ ബന്ധു കൂടിയാണ് റോഷന്റെ ഭാര്യ.