Image

`10.30 എ.എം ലോക്കല്‍ കോള്‍'

Published on 21 February, 2013
`10.30 എ.എം ലോക്കല്‍ കോള്‍'
പ്രിയ ലക്ഷ്‌മി മീഡിയ നിര്‍മ്മിക്കുന്ന `10.30 എ.എം ലോക്കല്‍ കോള്‍' മനു സുധാകരന്‍ സംവിധാനം ചെയ്യുന്നു.

ചിത്രത്തില്‍ ലാല്‍, നിഷാന്‍, കൈലാഷ്‌, ശ്രീത ശിവദാസ്‌, മൃദുല മുരളി, കൃഷ്‌ണ, മനുരാജ്‌, ജെന്നിഫര്‍ തുടങ്ങിയവരാണ്‌ പ്രധാന വേഷങ്ങളിലെത്തുന്നത്‌.

ആല്‍ബിആന്‍, വിഷ്‌ണു നിമ്മി എന്നീ രണ്ടു ദമ്പതികളുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. ഈ രണ്ടു കുടുംബങ്ങളിലേക്കും കടന്നുവരുന്ന ഒരു അജ്ഞാതനും ഒരു ഫോണ്‍ കോളും ഇവരുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്‌.

മുരുകന്‍ കാട്ടാക്കട, റഫീഖ്‌ അഹമ്മദ്‌ എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ ഈണം നല്‍കിയിരിക്കുന്നത്‌ ഗോപീസുന്ദറാണ്‌. കഥ, തിരക്കഥ, സംഭാഷണം: അരുണ്‍ലാല്‍, ക്യാമറ: ക്രിഷ്‌ കൈമള്‍, എഡിറ്റിംഗ്‌: ഡോണ്‍ മാക്‌സ്‌, കലാസംവിധാനം: ബോബന്‍, മേക്കപ്പ്‌: സജി കൊരട്ടി.
`10.30 എ.എം ലോക്കല്‍ കോള്‍'`10.30 എ.എം ലോക്കല്‍ കോള്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക