Image

പച്ചകുത്തല്‍ കാന്‍സറിന്‌ കാരണമാകും

Published on 21 February, 2013
പച്ചകുത്തല്‍ കാന്‍സറിന്‌ കാരണമാകും
ശരീരത്തിലെ പച്ചകുത്തല്‍ ചര്‍മാര്‍ബുദത്തിന്‌ കാരണമാകുമെന്ന്‌ റിപ്പോര്‍ട്ട്‌. പച്ചകുത്തലിന്‌ ഉപയോഗിക്കുന്ന നിറങ്ങളിലെ വിഷാംശമാണ്‌ പ്രധാന വില്ലന്‍. ഇതില്‍ വിഷ മൂലകങ്ങളുടെ സാന്നിധ്യമുള്ളതായി വെളിപ്പെട്ടിട്ടുണ്ട്‌. പച്ചകുത്തലിലെ ഏറ്റവും പ്രിയനിറം നീലയാണ്‌. ഇതിലാണ്‌ കൂടുതലും വിഷാംശമുള്ളതെന്ന്‌ പഠനം പറയുന്നു. ചില നിറങ്ങളില്‍ ഈയം, കാഡ്‌മിയം, ക്രോമിയം, നിക്കെല്‍, ടൈറ്റാനിയം, അലൂമിനിയം എന്നിവയുടെ സാന്നിധ്യവുമുണ്ട്‌. പച്ചകുത്തലിന്‌ ഉപയോഗിക്കുന്ന ഉപകരണം മതിയായ അണുമുക്തമല്ലെങ്കില്‍ എയ്‌ഡ്‌സ്‌ പോലുള്ള മാരകരോഗങ്ങള്‍ പകരാമെന്ന ഭീഷണിക്ക്‌ പുറമെയാണ്‌ പുതിയ വെളിപ്പെടുത്തല്‍. പച്ചകുത്തിയവര്‍ക്കെല്ലാം അര്‍ബുദം ബാധിക്കില്ലെങ്കിലും ചിലരില്‍ അതിനുള്ള സാധ്യത വര്‍ധിക്കുമെന്ന്‌ പ്രശസ്‌ത പ്‌ളാസ്റ്റിക്‌ സര്‍ജന്‍ ഡോ. ഡി.ജെ.എസ്‌ ടുള വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു.
പച്ചകുത്തല്‍ കാന്‍സറിന്‌ കാരണമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക