Image

സൗത്ത് ബ്രിസ്ബനില്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 23ന്

Published on 21 February, 2013
 സൗത്ത് ബ്രിസ്ബനില്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 23ന്
ബ്രിസ്ബന്‍: സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റി സൗത്ത് ബ്രിസ്ബയിനിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 23ന് (ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലു വരെ തരഗിണ്ടി സെന്റ് ഫിഷര്‍ പള്ളിയില്‍ നടക്കും. 

കുട്ടികള്‍ സഭാ ചൈതന്യത്തില്‍ ആത്മീയമായി വളരുന്നതിനുതകുന്ന ദൈവാനുഭവ ക്ലാസുകള്‍ ഓസ്‌ട്രേലിയന്‍ മിഷനറി സമൂഹത്തില്‍നിന്നും 15 പേര്‍ അടങ്ങുന്ന ടീം ആണ് സെമിനാര്‍ നയിക്കുന്നത്. സൗത്ത് ബ്രിസ്ബനിലെ 18 വയസിനുതാഴെയുള്ള എല്ലാ കുട്ടികളേയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിച്ചു.

സെമിനാര്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: St. John Fisher Church Tarragindi.

റിപ്പോര്‍ട്ട്: മനു ആന്റണി പോത്താനിക്കാട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക