Image

യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഉമ) ഓണാഘോഷം 16 ന്‌

Published on 13 September, 2011
യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഉമ) ഓണാഘോഷം 16 ന്‌
ദുബായ്‌: യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഉമ) ഓണാഘോഷം അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ 16 നു നടക്കും. പതിവ്‌ പരിപാടികളില്‍ നിന്നു വ്യത്യസ്‌തമായി നാടന്‍കലാരൂപങ്ങളുടെ അഴകും അര്‍ഥവും ഇത്തവണത്തെ ഓണാഘോഷത്തിനു വൈവിധ്യമേകും.

നാടന്‍ കലാസംഘമായ ജനനയന പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കും. അത്തപ്പൂക്കള മല്‍സരത്തോടെ ആഘോഷത്തിനു തുടക്കമാകുമെന്ന്‌ കണ്‍വീനര്‍മാരായ സി.ആര്‍.ജി. നായര്‍, കെ.എല്‍. ഗോപി എന്നിവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക