വൃക്കരോഗം ബാധിച്ച വീട്ടമ്മ ചികില്‍സാസഹായം തേടുന്നു
Helpline
24-Feb-2013
Helpline
24-Feb-2013
കണ്ണൂര്‍: വൃക്കരോഗം ബാധിച്ച വീട്ടമ്മ
ചികില്‍സാസഹായം തേടുന്നു. ഇരിക്കൂര്‍ പുതിയപുരയില്‍ അനീഷിന്റെ ഭാര്യ
രേഷ്മ(26)യാണ് വൃക്ക മാറ്റിവച്ചതിനെത്തുടര്‍ന്നു സഹായം തേടുന്നത്. അഞ്ച്
വര്‍ഷം മുന്‍പ് പ്രസവത്തോടെ വൃക്കരോഗം ബാധിച്ച രേഷ്മയ്ക്ക് അമ്മ വൃക്ക
നല്‍കാന്‍ തയാറായതോടെ കഴിഞ്ഞ 12ന് ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ജൂണ്‍ മുതല്‍
ഡയാലിസിസ് തുടങ്ങിയിരുന്നു. വൃക്ക മാറ്റിവച്ചെങ്കിലും പൂര്‍ണമായി രോഗം
ഭേദമായില്ല.
ശരീരത്തില്‍ നീരും മറ്റും കാരണം കഴിഞ്ഞ 13ന് വീണ്ടും ശസ്ത്രക്രിയ നടത്തി. വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ ആകണമെങ്കില്‍ തുടര്‍ചികില്‍സ ആവശ്യമാണ്. ഇന്‍ജക്ഷനു മാത്രം ചെലവ് ഏറെയാണ്. വിദേശത്തായിരുന്ന അനീഷിന്റെ മുഴുവന്‍ സമ്പാദ്യവും വിറ്റാണ് ചികില്‍സ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ നടത്തുന്നതിനായി സമീപത്തു വാടകവീട്ടിലാണ് അഞ്ച് വയസ്സുള്ള മകള്‍ ഹൃദികയ്‌ക്കൊപ്പം കുടുംബം കഴിയുന്നത്. രേഷ്മയുടെ ചികില്‍സയ്ക്കായി സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

.jpg)
കെ.കെ. നാരായണന്‍ എംഎല്‍എ, പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് ടി. സവിത,
മെംബര്‍ പി. സലിന എന്നിവര്‍ രക്ഷാധികാരികളായ കമ്മിറ്റി
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തുടര്‍ചികില്‍സയ്ക്കായി സുമനസ്സുകളുടെ
സഹായം കാത്തിരിക്കുകയാണ് ഈ കുടുംബം. അക്കൗണ്ട് നമ്പര്‍:
3238406556(സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പെരളശേരി - രേഷ്മ ചികില്‍സാസഹായ
കമ്മിറ്റി). ഫോണ്‍: 9497240191.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments