Image

ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 25 February, 2013
ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ്ബന്‍: ന്യൂസ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് ബ്രിസ്ബന്‍ സംഘടിപ്പിക്കുന്ന ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് രണ്ടിന് (ശനി) രാവിലെ ഒന്‍പതിന് അനര്‍ലി ഔര്‍ ലേഡീസ് കോളജ് ഗ്രൗണ്ടില്‍ ദീപശിഖ തെളിയും. ബ്രിസ്ബനില്‍ ആദ്യമായാണ് ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് നടക്കും. 

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വോളിബോള്‍ മത്സരങ്ങളില്‍ കാണികളെ ഒന്നാകെ അമ്പരപ്പിക്കുന്ന മാജിക്കല്‍ പ്ലയര്‍ ജിമ്മി ജോര്‍ജിന്റെ ഓര്‍മയ്ക്കായി ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്നു. ഓസ്‌ട്രേലിയയില്‍ ഒരു മലയാളിയുടെ സ്മരണാര്‍ഥം നടക്കുന്ന ആദ്യ ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 

ഒന്നാം സമ്മാനം 1001 ഡോളറും ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ഡബിള്‍ ഹോഴ്‌സാണ് സ്‌പോണ്‍ ചെയ്തിരിക്കുന്നത്. രണ്ടാം സമ്മാനം 501 ഡോളറും ട്രോഫിയും യുകെ പ്രവാസി മലയാളിയുടെ സംരംഭമായ കായല്‍ റസ്റ്റോറന്റ് ഗ്രൂപ്പാണ്. 

ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഫ്രീ ഫേയ്‌സ് പേയ്ന്റിംഗ്, മിതമായ നിരക്കില്‍ രുചികരമായ നാടന്‍ ഭക്ഷണവുമായി കലവറയും വിവിധ കമ്പനികളുടെ ഉത്പന്നങ്ങളുടെ സൗജന്യ വിതരണവുമായി വി ഫോറും പലതരം സ്റ്റാളുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഉല്ലാസത്തിനുവേണ്ട സൗകര്യങ്ങളും ഉണ്ടായിരിക്കും. ന്യൂ സ്റ്റോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ബ്രിസ്ബന്റെ തീം സോംഗ് ലോഞ്ചിംഗ് തദവസരത്തില്‍ നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജന്‍ വര്‍ഗീസ്: 0415408668, ടോം ജോസഫ്: 0422202684

റിപ്പോര്‍ട്ട്: മനു ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക