Image

സിഡ്‌നി സീറോ മലബാര്‍ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍

Published on 26 February, 2013
സിഡ്‌നി സീറോ മലബാര്‍ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍
സിഡ്‌നി: സെന്റ് മേരീസ് കാത്തലിക് അസോസിയേഷന്‍ (എസ്എംസിഎ) സിഡ്‌നി 2013-15 ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 24ന് (ഞായര്‍) റവ. ഫാ. ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ രഹസ്യ ബാലറ്റിലൂടെയാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. 

പുതിയ ഭാരവാഹികളായി സീന ജോസ് (പ്രസിഡന്റ്) സുനി ജെയിംസ് (വൈസ് പ്രസിഡന്റ്) ജസ്റ്റിന്‍ ആബേല്‍ (സെക്രട്ടറി), ലിബിയ ജോണ്‍ ബോസ്‌കോ (ജോയിന്റ് സെക്രട്ടറി), ലൂസി ആന്റണി (ട്രഷറര്‍), ഗോഡ്‌ഫ്രേ ജോസഫ് (പാസ്റ്ററല്‍ മിനിസ്ട്രി), ഷിബു ഗോമസ് (പിആര്‍ഒ), കെ.പി ജോസിനെ അഡൈ്വസര്‍ ആയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ മരിയ മാതാവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. 

റിപ്പോര്‍ട്ട്: ആന്റണി യേശുദാസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക