Image

`അരം' രാജ്‌ശ്രീ വീണ്ടുമെത്തുന്നു

Published on 28 February, 2013
`അരം' രാജ്‌ശ്രീ വീണ്ടുമെത്തുന്നു
സംവിധായകന്‍ റെജി നായര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന സ്‌ത്രീപക്ഷ ചിത്രമായ അരം എന്ന ചിത്രത്തിലൂടെ രാജ്‌ശ്രീ പൊന്നപ്പ വീണ്ടുമെത്തുന്നു. ശക്തമായ രണ്ട്‌ കഥാപാത്രങ്ങളെയും അവതരിപ്പിച്ചുകൊണ്ട്‌ മലയാളത്തിലെത്തുകയാണ്‌ മോഡലും നടിയുമായ രാജ്‌ശ്രീ പൊന്നപ്പ.

സംവിധായകന്‍ ദീപേഷ്‌ ടിയുടെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രത്തിലൂടെയാണ്‌ രാജശ്രീ പൊന്നപ്പ സിനിമാരംഗത്ത്‌ എത്തിയത്‌

അരം ഒരു സൈക്കോ ത്രില്ലറാണ്‌. ഇപ്പോള്‍ ചിത്രം ഏതാണ്ട്‌ പകുതി പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഘട്ടചിത്രീകരണം മാര്‍ച്ചിലാണ്‌ തുടങ്ങുന്നത്‌. മലയാളത്തില്‍ച്ചെയ്‌ത രണ്ടുവേഷങ്ങളും നല്ല അഭിനയസാധ്യതയുള്ളതാണ്‌. എന്നിലെ അഭിനേത്രിയ്‌ക്ക്‌ വെല്ലുവിളിയാകുന്ന വേഷമായിരുന്നു ആദ്യത്തേത്‌, രണ്ടാമത്തേതും അങ്ങനെതന്നെ. രണ്ട്‌ വേഷങ്ങള്‍ക്കുവേണ്ടിയും ഞാന്‍ എന്റെ പരമാവധി കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌.യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന റോളുകള്‍ ചെയ്യുമ്പോള്‍ വലിയ സന്തോഷമാണ്‌ തോന്നുന്നത്‌. രാജ്‌ശ്രീ പറയുന്നു.

മലയാളത്തില്‍ രണ്ട്‌ ചിത്രങ്ങള്‍ സ്വന്തമാക്കിയ താരം കന്നഡത്തിലും ഒരു ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌, പരോ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദേവദാസിന്റെ ഭാര്യയായിട്ടാണ്‌ രാജ്‌ശ്രീ അഭിനയിക്കുന്നത്‌.
`അരം' രാജ്‌ശ്രീ വീണ്ടുമെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക