Image

കാശ്മീരില്‍ മോഹന്‍ലാലിനു പകരം ജയറാം നായകനാകുന്നു

Published on 01 March, 2013
കാശ്മീരില്‍ മോഹന്‍ലാലിനു പകരം ജയറാം നായകനാകുന്നു
ജോഷി സംവിധാനം ചെയ്യുന്ന കാശ്മീര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനു പകരം ജയറാം നായകനാകുന്നു. സൈന്യത്തിന്രെ കഥ പറയുന്ന കാശ്മീര്‍ എന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകന്‍ എന്നായിരുന്നു ആദ്യത്തെ വിവരം.

'മുഴുനീള സൈനിക ചിത്രമായ കാശ്മീരില്‍ പ്രധാനകഥാപാത്രം ചെയ്യുന്നുണ്ട്. ഇത് ആദ്യമായാണ് ഇത്തരത്തിലൊരു സിനിമ ഞാന്‍ ചെയ്യുന്നത്. തുപ്പാക്കി എന്ന തമിഴ് ചിത്രത്തില്‍ ആര്‍മി ഓഫീസറായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത മാസം കേരളത്തിലും കാശ്മീരിലുമായി ചിത്രത്തിന്രെ ഷൂട്ടിംഗ് ആരംഭിക്കും. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്'ജയറാം പറഞ്ഞു.

ട്വന്രി20എന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം ജയറാം അഭിനയിക്കുന്ന ജോഷി ചിത്രമാണ് കാശ്മീര്‍. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ജയറാമിന് അവസരങ്ങളുടെ കാലമാണ്. തുപ്പാക്കി എന്ന തമിഴ് ചിത്രത്തിന്രെ ഹിന്ദി സിനിമയില്‍ അഭിനയിച്ച് ബോളിവുഡില്‍ അരങ്ങേറാന്‍ പോകുകയാണ് താരം. ഇതിനോടൊപ്പം മലയാളത്തില്‍ കൊമേഴ്ഷ്യല്‍ സിനിമകളിലും ആര്‍ട്ട് സിനിമകളിലും താരം ഒരുപോലെ അഭിനയിക്കുന്നു.

കൂടുതല്‍ സെലക്ടീവ് ആകാന്‍ കഴിഞ്ഞതാണ് തന്രെ ഇപ്പോഴത്തെ കരിയറിന് സംഭവിച്ച ഉയര്‍ച്ച എന്ന് താരം പറഞ്ഞു. അക്കു അക്ബറിന്രെ ഭാര്യ അത്ര പോര, സെല്ലുലോയ്ഡിനു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം എന്നിവയാണ് താരത്തിന്രെ പുതിയ ചിത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക