Image

`വണ്‍' സൗമ്യ നായിക

Published on 02 March, 2013
`വണ്‍' സൗമ്യ നായിക
ഹൊറര്‍ ചിത്രമായ `വണ്‍'-ല്‍ സൗമ്യ നായികയാകുന്നു. ഇതുവരെ മലയാളചലച്ചിത്രലോകം കാണാത്ത തരത്തിലുള്ള ഒരു അവതരണശൈലിയാണ്‌ ചിത്രത്തിന്റെ ഏറ്റവും വലിയപ്രത്യേകതയെന്ന്‌ സംവിധായകന്‍ പാര്‍ത്ഥന്‍ പറയുന്നു.

2004ല്‍ സ്‌കോട്‌ലാന്റില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ്‌ ചിത്രം തയ്യാറാക്കുന്നത്‌. കുറച്ച്‌ കോളെജ്‌ വിദ്യാര്‍ത്ഥിസംഘം നടത്തിയ ഹൈക്കിങ്ങിനിടെ നടക്കുന്ന സംഭവവികാസങ്ങളാണ്‌ വണിലൂടെ ചുരള്‍ നിവരുന്നത്‌.

അനൂപ്‌ മേനോന്‍ജയസൂര്യ ചിത്രമായ ഡേവിഡ്‌ ആന്റ്‌ ഗോലിയാത്തിലൂടെ അഭിനയരംഗത്തെത്തിയ സൗമ്യ നേരത്തെ അസിസ്റ്റന്റ്‌ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

ജഗദീഷിന്റെ തീര്‍ത്തും വ്യത്യസ്‌തമായ ഒരു കഥാപാത്രത്തെയും വണില്‍ കാണാം, ഇത്തരമൊരു വേഷത്തില്‍ ജഗദീഷ്‌ ഇതുവരെ വെള്ളിത്തിരയിലെത്തിയിട്ടില്ലെന്നാണ്‌ സംവിധായകന്‍ പറയുന്നത്‌. സൗമ്യ, ജഗദീഷ്‌ എന്നിവര്‍ക്കൊപ്പം ദേവിക നമ്പ്യാര്‍, റോസിന്‍, വിഷ്‌ണു നന്ദന്‍, വിനോദ്‌ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്താണ്‌ ചിത്രീകരണം തുടങ്ങുന്നത്‌.
`വണ്‍' സൗമ്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക