Image

നായക്‌ മലയാളത്തിലെത്തുന്നു

Published on 02 March, 2013
നായക്‌ മലയാളത്തിലെത്തുന്നു
തെലുങ്കില്‍ വന്‍ വിജയം നേടിയ നായക്‌ എന്ന ചിത്രം മലയാളത്തിലേക്ക്‌ ഡബ്ബ്‌ ചെയ്യുന്നു. റാം ചരണ്‍ നായകനായ ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍, അമലാപോള്‍ എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍. പ്രശ്‌നങ്ങള്‍ ഉണ്‌ടാക്കുകയും അത്‌ ഉടന്‍ പരിഹരിക്കുകയും ചെയ്യുന്ന തന്റേടിയായ ചെറുപ്പക്കാരനായിട്ടാണ്‌ റാം ചരണ്‍ അഭിനയിക്കുന്നത്‌. ഇയാള്‍ക്ക്‌ ചുറ്റും ഒരു സുഹൃത്‌ വലയം തന്നെയുണ്‌ട്‌. അതുകൊണ്‌ടു തന്നെ ആരേയും വക വയ്‌ക്കാതെ അവന്‍ വിലസി. ഇത്തരം ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ അവന്‌ ഒരു കൊലപാതകം ചെയ്യേണ്‌ടി വന്നു. പിന്നീട്‌ അവന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ ചിത്രത്തില്‍ പറയുന്നത്‌.

തമിഴ്‌, തെലുങ്ക്‌, കന്നട, ഹിന്ദി സിനിമകളിലെ തലയെടുപ്പുള്ള 11 വില്ലന്‍മാര്‍ ഈ ചിത്രത്തിലണിനിരക്കുന്നു. കനല്‍കണ്ണനും സ്റ്റണ്‌ട്‌ ശിവയുമാണ്‌ സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നത്‌. വാര്‍ത്താവിതരണം: ടി.മോഹന്‍ദാസ്‌
നായക്‌ മലയാളത്തിലെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക