Image

ബ്രിട്ടനില്‍ ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ ലിസ്റ്റ്‌ വീണ്‌ടും മാറ്റിയെഴുതി; ഡെന്റിസ്റ്റ്‌, ടീച്ചേഴ്‌സ്‌ എല്ലാവരും ഔട്ട്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 14 September, 2011
ബ്രിട്ടനില്‍ ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ ലിസ്റ്റ്‌ വീണ്‌ടും മാറ്റിയെഴുതി; ഡെന്റിസ്റ്റ്‌, ടീച്ചേഴ്‌സ്‌ എല്ലാവരും ഔട്ട്‌
ലണ്‌ടന്‍: ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ ലിസ്റ്റ്‌ പിന്നെയും മാറ്റിയെഴുതി മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റി (എംഎസി)കാമറോണ്‍ സര്‍ക്കാരിന്‌്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. യു.കെ തൊഴില്‍ മേഖലയില്‍ നിലവിലുള്ള തൊഴിലവസരങ്ങളുടെ പരിമിതമായ ഭാഗം മാത്രം യൂറോപ്പ്‌ ഇതര രാജ്യക്കാര്‍ക്ക്‌ നല്‍കിക്കൊണ്‌ടാണ്‌ പുതിയ ലിസ്റ്റ്‌ രൂപപ്പെടുത്തിയത്‌.

29 തൊഴില്‍ വിഭാഗങ്ങളെയാണ്‌ നിലവില്‍ ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്‌. സെക്കന്‍ഡറി സ്‌കൂള്‍ ബയോളജി ടീച്ചര്‍മാര്‍, ഒബ്‌സ്റ്റെട്രിക്‌സ്‌ & ഗൈനക്കോളജി കണ്‍സള്‍ട്ടന്റുമാര്‍, പീഡിയാട്രിക്‌ സര്‍ജന്മാര്‍, ന}ക്ലിയാര്‍ മെഡിസിന്‍, പീഡിയാട്രിക്‌ ഡെന്റിസ്‌ട്രി, വെറ്ററിനറി സര്‍ജന്മാര്‍, എല്ലാവിധ ഓര്‍ക്കസ്‌ട്രാല്‍ മ്യുസീഷ്യന്‍സ്‌ എന്നിവയാണ്‌ ലിസ്റ്റില്‍ നിന്നും പുതിയതായി നീക്കം ചെയ്യപ്പെട്ട പ്രധാനപ്പെട്ട തൊഴില്‍ വിഭാഗക്കാര്‍.

സെക്കന്‍ഡറി സ്‌കൂള്‍ ബയോളജി ടീച്ചേഴ്‌സ്‌, ഗൈനക്കോളജിസ്റ്റ്‌, പീഡിയാട്രിക്‌ സര്‍ജന്മാര്‍, പീഡിയാട്രിക്‌ ഡെന്റിസ്റ്റുകള്‍, വെറ്റിനറി സര്‍ജന്മാര്‍, ഓര്‍ക്കെസ്‌ട്രാല്‍ മ്യുസീഷ്യന്മാര്‍ എന്നീ ഏഴ്‌ വിഭാഗത്തില്‍പ്പെട്ട വിദഗ്‌ധന്മാര്‍ ഏറ്റവും കൂടുതല്‍ പേരും ബ്രിട്ടനിലേയ്‌ക്കു കുടിയേറിയരുന്നത്‌ ഇന്ത്യയില്‍ നിന്നാണെന്ന വസ്‌തുത എടുത്തുപറയേണ്‌ടതാണ്‌. അതുകൊണ്‌ടുതന്നെ പുതിയ ലിസ്റ്റ്‌പ്രകാരമുള്ള തിരിച്ചടി ഇന്‍ഡ്യാക്കാര്‍ക്കും പ്രത്യേകിച്ച്‌ മലയാളികള്‍ക്കുമാണ്‌.

എന്നാല്‍ പുതിയ വെട്ടിച്ചുരുക്കലിനൊപ്പം 33 പുതിയ തൊഴിലവസരങ്ങളെക്കൂടി അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ എംഎസി നിര്‍ദ്ദേശിയ്‌ക്കുന്നുണ്‌ട്‌.

ഇതനുസരിച്ച്‌ കണ്‍സള്‍ട്ടന്റ്‌സ്‌ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍, ആക്‌ച്വറീസ്‌, 2 ഡി/3 ഡി കമ്പ}ട്ടര്‍ ആനിമേഷന്‍ ആന്റ്‌ വിഷ്വല്‍ എഫക്ട്‌ എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ (ഫിലിം ഇന്‍ഡസ്‌ട്രി), ടെലിവിഷന്‍ & ആന്‍ഡ്‌ വീഡിയൊ ഗെയിംസ്‌ സെക്ടറുകള്‍, ഹൈ ഇന്റഗ്രിറ്റി പൈപ്പ്‌ വെല്‍ഡേഴ്‌സ്‌, പരിസ്ഥിതി ശാസ്‌ത്രജ്ഞര്‍, ന}ക്ലിയര്‍ ഇന്‍ഡ്‌സ്‌ട്രി, ജിയോകെമിസ്റ്റ്‌ എന്നിവയില്‍ വിദഗ്‌ധരായ ഓപ്പറേഷന്‍ മാനേജര്‍ എന്നീ വിഭാഗങ്ങളെയാണ്‌ കൂടുതലായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്‌ക്കുന്നത്‌.

യുറോപ്പിതര രാജ്യത്തുനിന്നുള്ള തൊഴിലാളികളുടെ എണ്ണം 1,90,000 അല്ലെങ്കില്‍ യു.കെ യിലെ ആകെയുള്ള തൊഴില്‍ അവസരങ്ങളുടെ ഒരു ശതമാനം മാത്രമാക്കി കുറയ്‌ക്കുവാനാണ്‌ പുതിയ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിയ്‌ക്കുന്നത്‌.എന്നാല്‍ 2008 ല്‍ മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റിയുടെ അന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌ 10 ലക്ഷം തൊഴിലാളികളെയായിരുന്നത്‌ ഇന്നിപ്പോള്‍ 10 ലക്ഷം 1,90,000 ആക്കി കുറയ്‌ക്കുകയാണ്‌ ചെയ്‌തിരിയ്‌ക്കുന്നത്‌.

നേരത്തേയുള്ള പോയിന്റ്‌ സിസ്റ്റം അടിസ്ഥാനമാക്കി ടിയര്‍ 2 വിസയിലെ ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ ലിസ്റ്റിലെ പ്രഖ്യാപത്തില്‍ പറയുന്നതു മാത്രമായിരിയ്‌ക്കും യൂറോപ്യന്‍ സാമ്പത്തിക മേഖലയ്‌ക്ക്‌ പുറത്തുനിന്നുള്ളവര്‍ക്ക്‌ അനുകൂലമാവുന്നത്‌. പക്ഷെ ടിയര്‍ 2 പ്രകാരമുള്ള തൊഴിലവസരങ്ങളുടെ എണ്ണം പ്രതിവര്‍ഷം 20,700 മാത്രമാക്കി ചുരുക്കിയതും ഒരു ഇരട്ടത്താപ്പായി നിലനില്‍ക്കുന്നു. എന്തായാലും ഈ ലിസ്റ്റ്‌ അധികരിച്ചുള്ള നിയമനിര്‍മ്മാണമായിരിയ്‌ക്കും കാമറോണ്‍ സര്‍ക്കാര്‍ ഭാവിയില്‍ നടത്തുക.
ബ്രിട്ടനില്‍ ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ ലിസ്റ്റ്‌ വീണ്‌ടും മാറ്റിയെഴുതി; ഡെന്റിസ്റ്റ്‌, ടീച്ചേഴ്‌സ്‌ എല്ലാവരും ഔട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക