Image

മാര്‍പാപ്പയുടെ ജര്‍മന്‍ പാര്‍ലമെന്റ്‌ പ്രസംഗം എംപിമാര്‍ ബഹിഷ്‌കരിക്കും

ജോസ്‌ കുമ്പിളുവേലില്‍ Published on 14 September, 2011
മാര്‍പാപ്പയുടെ ജര്‍മന്‍ പാര്‍ലമെന്റ്‌ പ്രസംഗം എംപിമാര്‍ ബഹിഷ്‌കരിക്കും
ബര്‍ലിന്‍: ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ ജര്‍മന്‍ പാര്‍ലമെന്റില്‍ നടത്താനിരിക്കുന്ന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന്‌ എംപിമാര്‍ വ്യക്തമാക്കി. പ്രതിപക്ഷകക്ഷികളില്‍പ്പെട്ട നൂറോളം എംപിമാരാണ്‌ ബോയ്‌ക്കോട്ട്‌ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌.

സെപ്‌റ്റംബര്‍ 22നാണ്‌ പോപ്പിന്റെ പാര്‍ലമെന്റ്‌ പ്രസംഗം നിശ്ചയിക്കുന്നത്‌. ഇതു തുടങ്ങും മുന്‍പു തന്നെ പാര്‍ലമെന്റ്‌ ബഹിഷ്‌കരിക്കുമെന്ന്‌ അംഗങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.സോഷ്യലിസ്റ്റ്‌, ഗ്രീന്‍(പരിസ്ഥിതി), ഇടതുകക്ഷിയായ ലിങ്ക്‌ എന്നീ പാര്‍ട്ടികളുടെ അംഗങ്ങളാണ്‌ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിരിയ്‌ക്കുന്നത്‌. സഭയും രാഷ്‌ട്രവും രണ്‌ടാണെന്നും (separation of church and state) മാര്‍പ്പാപ്പായെന്ന നിലയില്‍ സഭയുടെ കാര്യങ്ങള്‍ നോക്കായാല്‍ മതിയെന്നുമാണ്‌ ബോയ്‌ക്കോട്ട്‌ ചെയ്യുന്ന എംപിമാര്‍ ആവശ്യപ്പെടുന്നത്‌.

പാര്‍ലമെന്റിനു പുറത്തും പ്രതിഷേധ പ്രകടനങ്ങളുണ്‌ടാകും. വോള്‍കര്‍ ബെക്ക്‌ എന്ന ഗേ എംപി പ്രസംഗം കേള്‍ക്കാനുണ്‌ടാകുമെന്ന്‌ അറിയിച്ചിട്ടുണ്‌ട്‌.

ഈ മാസം 22 മുതല്‍ 25 വരെയാണ്‌്‌ മാര്‍പ്പാപ്പായുടെ ജര്‍മന്‍ സന്ദര്‍ശനം.ഇത്‌ മൂന്നാം തവണയാണ്‌ മാര്‍പ്പാപ്പാ ജന്മനാട്‌ സന്ദര്‍ശിയ്‌ക്കുന്നത്‌. ബര്‍ലിന്‍, എര്‍ഫുര്‍ട്ട്‌, ഫ്രൈബുര്‍ഗ്‌, തൂറിംഗനിലെ ഐഷ്‌ഫെല്‍ഡും മാര്‍പ്പാപ്പാ സന്ദര്‍ശിയ്‌ക്കും. സന്ദര്‍ശനത്തിന്‌ മുന്നോടിയായി സെപ്‌റ്റംബര്‍ 17 ശനിയാഴ്‌ച സ്റ്റേറ്റ്‌ ടെലിവിഷന്‍ ചാനലായ എആര്‍ഡി മാര്‍പ്പാപ്പായുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നുണ്‌ട്‌.
മാര്‍പാപ്പയുടെ ജര്‍മന്‍ പാര്‍ലമെന്റ്‌ പ്രസംഗം എംപിമാര്‍ ബഹിഷ്‌കരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക