Image

ലക്ഷ്‌മി റായിയുടെ തമിഴ്‌ ചിത്രം: `ഒന്‍പതുളെ ഗുരു'

Published on 08 March, 2013
ലക്ഷ്‌മി റായിയുടെ തമിഴ്‌ ചിത്രം: `ഒന്‍പതുളെ ഗുരു'
ലക്ഷ്‌മി റായിയുടെ പുതിയ തമിഴ്‌ ചിത്രമായ ഒന്‍പതുളെ ഗുരു ഉടന്‍ തീയേറ്ററുകളിലെത്തും. ടിപി സെല്‍വകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രതതില്‍ ലക്ഷ്‌മിയ്‌ക്കൊപ്പം വിനയ്‌, അഞ്‌ജലി എന്നിവരെല്ലാം അഭിനയിക്കുന്നുണ്ട്‌. അഞ്ച്‌ യുവാക്കള്‍ നടത്തുന്ന ഒരു സാഹസികയാത്രയും അതില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. പ്രേംജി, അരവിന്ദ്‌ ആകാശ്‌, സത്യന്‍, ജഗന്‍ എന്നിവരാണ്‌ അഞ്ച്‌ യുവാക്കളുടെ വേഷം അവതരിപ്പിക്കുന്നത്‌.

ഒന്‍പതുളെ ഗുരുവിന്റെ നിര്‍മ്മാതാക്കള്‍ ശിവകുമാര്‍ ബ്രദേഴ്‌സാണ്‌. ചിത്രം ഷൂട്ടിങ്‌ കാലത്ത്‌ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ നായകന്‍ വിനയ്‌ക്കൊപ്പം ലക്ഷ്‌മി ഒരു മുറിയില്‍ തങ്ങിയെന്നും മറ്റുമുള്ള രീതിയില്‍ ഒരു തമിഴ്‌ വാരിക വാര്‍ത്ത നല്‍കിയത്‌ വന്‍ വിവാദത്തിലായിരുന്നു.
ലക്ഷ്‌മി റായിയുടെ തമിഴ്‌ ചിത്രം: `ഒന്‍പതുളെ ഗുരു'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക