Image

ക്ലൈമാക്‌സ്‌; സില്‍ക്ക്‌ സ്‌മിതയുടെ ജീവിതകഥ

Published on 11 March, 2013
ക്ലൈമാക്‌സ്‌; സില്‍ക്ക്‌ സ്‌മിതയുടെ ജീവിതകഥ
പ്രശസ്‌ത സംവിധായകന്‍ അനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ക്ലൈമാക്‌സ്‌. മാദകലോകത്തിലെ ചക്രവര്‍ത്തിനിയായി ഒരുനാള്‍ വിശേഷിപ്പിച്ചിരുന്ന സില്‍ക്ക്‌ സ്‌മിതയുടെ ജീവിതപശ്ചാത്തലത്തിലാണ്‌ ക്ലൈമാക്‌സ്‌ രൂപപ്പെടുന്നത്‌. ഒരു നടിയുടെ യഥാര്‍ത്ഥജീവിതത്തെ ദൃശ്യവത്‌കരിക്കുന്ന ഈ ചിത്രത്തില്‍ സില്‍ക്ക്‌സ്‌മിത സുപ്രിയയാകുന്നു. ഈ വേഷം അവതരിപ്പിക്കുന്നത്‌ ബോളിവുഡ്‌ താരം സനാഖാനാണ്‌.

പൂങ്കൊടി. ചേരിയിലെ ഒരു കൊച്ചുകുടിലില്‍ ജനിച്ചുവളര്‍ന്ന സാധാരണക്കാരിയായ പെണ്‍കുട്ടി. ഒരു നിയോഗംപോലെ വളരെ യാദൃച്ഛികമായി സിനിമയുടെ മാന്ത്രികലോകത്തെത്തി തെന്നിന്ത്യയിലെ പ്രശസ്‌തയായ ചലച്ചിത്രതാരമായി തിളങ്ങി. ഗ്ലാമര്‍ താരമായി വിവിധ ഭാഷകളില്‍ ആടിത്തകര്‍ത്ത പൂങ്കൊടി, സുപ്രിയയായി തിരശീലയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഏറെ ദുരൂഹതകള്‍ അവരുടെ ജീവിതത്തിലുണ്‌ടായിരുന്നു. ഒടുവില്‍ ദാരുണമായ അന്ത്യംകൂടിയാവുമ്പോള്‍ കഥകള്‍ പലതായി. പക്ഷേ, സത്യം അറിയാവുന്ന വ്യക്തി സുപ്രിയ മാത്രമായിരുന്നു. ആ പറഞ്ഞുകേട്ട കഥകള്‍ പിറകേ പൂങ്കൊടിക്ക്‌ ഒരു സത്യസന്ധമായ മുഖമുണ്‌ടായിരുന്നു. ആ മുഖഭാവങ്ങളിലൂടെ ഹൃദയസ്‌പര്‍ശിയായ ഒരു ചിത്രമൊരുങ്ങുകയാണ്‌.

സുപ്രിയ എന്ന ചലച്ചിത്രതാരത്തിന്റെ ഭ്രാന്തമായ ആരാധനയുമായി എത്തുന്ന രാഹുല്‍ ആയി പുതുമുഖം സുബിന്‍ സണ്ണി പ്രത്യക്ഷപ്പെടുന്നു. സുപ്രിയ താരജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ രക്ഷകനായി എത്തുന്ന രാംകുമാറായി സുരേഷ്‌ കൃഷ്‌ണ അഭിനയിക്കുന്നു.

ടിനി ടോം, സുരേഷ്‌ കൃഷ്‌ണ, ഇ.എ. രാജേന്ദ്രന്‍, മന്‍രാജ്‌, പ്രശാന്ത്‌ പുന്നപ്ര, രവികാന്ത്‌, ലക്ഷ്‌മി ശര്‍മ്മ, ശാന്തി വില്യംസ്‌, സന്ധ്യ തുടങ്ങിയവരാണ്‌ മറ്റു പ്രധാനതാരങ്ങള്‍.പ്രശസ്‌ത സംവിധായകരായ കെ. മധു, തമ്പി കണ്ണന്താനം, വി.ജി. തമ്പി തുടങ്ങിയവരും ഈ ചിത്രത്തില്‍ ശ്രദ്ധേയമയാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. -എ.എസ്‌. ദിനേശ്‌
ക്ലൈമാക്‌സ്‌; സില്‍ക്ക്‌ സ്‌മിതയുടെ ജീവിതകഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക