Image

ജിമ്മി ജോര്‍ജ് വോളിബോള്‍: ന്യൂസ്റ്റാര്‍ ബ്രിസ്‌ബെന്‍ ജേതാക്കള്‍

Published on 12 March, 2013
ജിമ്മി ജോര്‍ജ് വോളിബോള്‍: ന്യൂസ്റ്റാര്‍ ബ്രിസ്‌ബെന്‍ ജേതാക്കള്‍
ബ്രിസ്‌ബെന്‍: ന്യൂസ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് ബ്രിസ്‌ബെന്‍ സംഘടിപ്പിച്ച ഠഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിധേയരായ ന്യൂസ്റ്റാര്‍ ബ്രിസ്‌ബെന്‍ പ്രഥമ കിരീടം ചൂടി. 

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പങ്കെടുത്ത ടീമുകള്‍ പ്രസ്തുത ടൂര്‍ണമെന്റ് ക്യൂന്‍സ്‌ലാന്‍ഡ് പാര്‍ലമെന്റ് അംഗം കാള്‍ ജഡ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ കൗണ്‍സിലര്‍ നിക്കോണ്‍ ജോണ്‍സണ്‍ വിശിഷ്ട അതിഥിയായിരുന്നു. 

ഓസ്‌ട്രേലിയേയിലെയും യുകെയിലേയും ഇന്ത്യയിലേയും സ്ഥാപനങ്ങളും വ്യക്തികളും ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തു. ചെംസൈഡ് സ്‌പൈക്കേഴ്‌സ് ടീം ബി റണ്ണര്‍ അപ്പ് ആയും ന്യൂ സ്റ്റാര്‍ ടീം അംഗം ഷിജു മാത്യു മികച്ച കളിക്കാരനുള്ള അവാര്‍ഡും കരസ്ഥമാക്കി. 

റിപ്പോര്‍ട്ട്: മനു ആന്റണി പോത്താനിക്കാട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക