Image

കര്‍ഷകശ്രീ 2011: അവാര്‍ഡ്‌ ദാനം ശനിയാഴ്‌ച

ജോസ്‌ കുമ്പിളുവേലില്‍ Published on 15 September, 2011
കര്‍ഷകശ്രീ 2011: അവാര്‍ഡ്‌ ദാനം ശനിയാഴ്‌ച
കൊളോണ്‍: കൊളോണ്‍ കേരളസാമജത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നാം വര്‍ഷം നടത്തിയ ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡക്ക മല്‍സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം 17 ശനിയാഴ്‌ച നടക്കും.

മലയാളികളും മലയാളികളെ വിവാഹം ചെയക്കതിട്ടുള്ള ജര്‍മന്‍കാരുടെയും ചെറിയ അടുക്കളത്തോട്ടങ്ങളാണ്‌ മല്‍സരത്തിനായി തിരഞ്ഞെടുത്തത്‌. പങ്കെടുക്കാന്‍ മുന്‍കൂട്ടി റജിസ്‌റ്റര്‍ ചെയ്‌തവരുടെ അടുക്കള തോട്ടത്തില്‍ പോയി കണ്ടുബോധ്യപ്പെട്ടാണ്‌ അവാര്‍ഡ്‌ കമ്മറ്റി വിധിനിര്‍ണയം നടത്തിയത്‌.

ജര്‍മനിയിലെ നോയസ്‌, ഡ്യൂസ്സല്‍ഡോര്‍പ്‌, ബോണ്‍, ലെവര്‍കുസന്‍, കൊളോണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചെറുതോട്ടമുടമകളാണ്‌ മല്‍സരത്തില്‍ പങ്കെടുത്തത്‌. സമാജം ഭരണസമിതി അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ലായിരുന്നു.

ജര്‍മന്‍കാരനായ ജൂര്‍ഗന്‍ ഹൈനെമാന്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ ജൂറിയാണ്‌ വിധിനിര്‍ണയം നടത്തിയത്‌. സമാജം വിതരണം ചെയക്കത പടവലം, കുമ്പളം, വെണ്ട, പയര്‍, ചീര, മുളക്‌, പാവല്‍, മത്ത തുടങ്ങിയ പച്ചക്കറികളാണ്‌ ചെറുതോട്ടങ്ങളില്‍ നട്ടുവളര്‍ത്തിയത്‌..

കൊളോണ്‍ കേരള സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി) ചീട്ടുകളി മത്‌സരങ്ങളിലെ വിജയികള്‍ക്കുള്ള എവര്‍ റോളിങ്‌ ട്രോഫിയും, ജര്‍മന്‍ കര്‍ഷകശ്രീ അവാര്‍ഡും 17ന്‌ വിതരണം ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ ജോസ്‌ പുതുശേരി അറിയിച്ചു.

കൊളോണ്‍ വെസ്‌ലിംങ്‌ സെന്റ്‌ ഗെര്‍മാനൂസ്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സക്കട്രാസെ 1,50389 വെസക്കലിംങ്‌) ശനിയാഴ്‌ച വൈകിട്ട്‌ ആറിന്‌ (പ്രവേശനം അഞ്ചര മുതല്‍) പരിപാടികള്‍ ആരംഭിക്കും.

മാവേലിമന്നന്‌ വരവേല്‍പ്പ്‌, തിരുവാതിരകളി, നാടോടിനൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണസദ്യയും ഉണ്ടായിരിക്കും, ആകര്‍ഷകങ്ങളായ സമ്മാനങ്ങളോടുകൂടിയ തംബോലയും സംഘടിപ്പിക്കുന്നുണ്ട്‌. സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ്‌ ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ജോസക്ക പുതുശേരി (പ്രസിഡന്റ്‌) - 02232 34444, ഡേവീസ്‌ വടക്കുംചേരി (ജനറല്‍ സെക്രട്ടറി) - 0221 5904183, ബേബിച്ചന്‍ കലേത്തുംമുറിയില്‍ (ട്രഷറര്‍) - 02243 2153, ജോസ്‌ കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) - 02232 962366, പോള്‍ ചിറയത്ത്‌ (വൈസ്‌ പ്രസിഡന്റ്‌) - 02403 35108, അച്ചാമ്മ അറമ്പന്‍കുടി (സ്‌പോര്‍ട്‌സ്‌ സെക്രട്ടറി - 0221 4002390, സെബാസ്‌റ്റിയന്‍ കോയിക്കര (ജോ.സെക്രട്ടറി) 0211 413637, ഹോട്ട്‌ലൈന്‍ -0176 56434579, 0173 2609098. വെബക്കസൈറ്റ്‌: http://www.keralasamajamkoeln.de
കര്‍ഷകശ്രീ 2011: അവാര്‍ഡ്‌ ദാനം ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക