Image

മെമ്മറീസ്‌: മിയ നായിക

Published on 13 March, 2013
മെമ്മറീസ്‌: മിയ നായിക
ജിത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന മെമ്മറീസ്‌ എന്ന ചിത്രത്തില്‍ മിയ നായികയാകുന്നു. നടി ചിത്രത്തില്‍ ജേര്‍ണലിസ്റ്റായാണ്‌ എത്തുന്നത്‌. പൃഥ്വിരാജ്‌ പൊലീസ്‌ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിയുടെ കാമുകിയുടെ വേഷത്തിലാണ്‌ മിയ അഭിനയിക്കുന്നത്‌.

കനകരാഘവന്റെ എട്ടേകാല്‍ സെക്കന്റ്‌ എന്ന ചിത്രത്തിലൂടെയാണ്‌ മിയ മലയാള സിനിമയിലെത്തുന്നത്‌.

സംവിധായകന്‍ പറയുന്നത്‌ അതേപോലെചെയ്യുകയെന്നതാണ്‌ എന്റെ രീതി, അപ്പോള്‍ ഞാന്‍ റോളുകള്‍ നന്നാക്കാനായി എന്റേതായ രീതികള്‍ വല്ലതും പരിശീലിച്ചാല്‍ ചിലപ്പോള്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന രീതിയില്‍ എനിയ്‌ക്ക്‌ അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന്‌ വരില്ല, അതിനാല്‍ റോളുകള്‍ക്കായി തയ്യാറെടുപ്പുകളൊന്നും നടത്തുന്നില്ല മിയ പറയുന്നു.

സലാം ബാപ്പുവിന്റെ റെഡ്‌ വൈന്‍ എന്ന ചിത്രത്തില്‍ ആസിഫ്‌ അലിയ്‌ക്കൊപ്പവും ജോഷിയുടെ കശ്‌മീരില്‍ ജയറാമിനൊപ്പവുമെല്ലാം മിയ അഭിനയിക്കുന്നുണ്ട്‌. കാശ്‌മീരില്‍ ജയറാമിന്റെ നായികയായിട്ടാണ്‌ മിയ അഭിനയിക്കുക.
മെമ്മറീസ്‌: മിയ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക