Image

റീമ കല്ലിങ്കലിന്‌ ഫിലം ചേംബര്‍ വിലക്ക്‌

Published on 13 March, 2013
റീമ കല്ലിങ്കലിന്‌ ഫിലം ചേംബര്‍ വിലക്ക്‌
കൊച്ചി: ടെലിവിഷന്‍ ചാനലില്‍ അവതാരക ആയതിന്റെ പേരില്‍ നടി റീമ കല്ലിങ്കലിന്‌ ഫിലം ചേംബര്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. ചേമ്പറിന്റെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മെയ്‌ 15 നു മുന്‍പ്‌ ടെലിവിഷനിലെ അവതാരക സ്ഥാനത്തുനിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ റിമ അഭിനയിക്കുന്ന സിനിമകളുമായി സഹകരിക്കില്ലെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി.

ചാനലിലെ പരിപാടിയില്‍ നിന്നും ജഗദീഷ്‌, സിദ്ധീഖ്‌ തുടങ്ങിയവര്‍ നിശ്ചിത സമയത്തിനുള്ളില്‍ പിന്‍മാറാമെന്ന്‌ മറുപടി നല്‍കിയെങ്കിലും റീമ മറുപടി നല്‍കിയില്ലെന്നും ചേംബര്‍ ഭാരവാഹികള്‍ ആരോപിച്ചു.
റീമ കല്ലിങ്കലിന്‌ ഫിലം ചേംബര്‍ വിലക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക