Image

ഡോ. ഫിലിപ്പ് കടുതോടി യൂണിവേഴ്‌സിറ്റി ഓഫ് ഗൊരോക്കായിലെ സിന്‍ഡിക്കേറ്റ് അംഗം

Published on 13 March, 2013
ഡോ. ഫിലിപ്പ് കടുതോടി യൂണിവേഴ്‌സിറ്റി ഓഫ് ഗൊരോക്കായിലെ സിന്‍ഡിക്കേറ്റ് അംഗം
ഓക്‌ലാന്‍ഡ്(ന്യൂസിലാന്‍ഡ്) : പാപ്പുവാ ന്യൂഗിനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗൊരോക്കായിലെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള മാനേജ്‌മെന്റ് സിന്‍ഡിക്കേറ്റിലേക്ക് അധ്യാപകരുടെ പ്രതിനിധിയായി മലയാളിയായ ഡോ. ഫിലിപ്പ് ജോസഫ് കടുതോടിയെ തെരഞ്ഞെടുത്തു. ഈ സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വിദേശിയെ സര്‍വകലാശാല ഭരണസമിതിയിലേക്ക് നിയമിക്കുന്നത്. 

ഈ യൂണിവേഴ്‌സിറ്റിയില്‍ എഡ്യൂക്കേഷണല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് വകുപ്പ് അധ്യക്ഷനായി സേവനം ചെയ്യുന്ന ഇദ്ദേഹം കണ്ണൂര്‍ ജില്ലയിലെ മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷന്‍ സ്ഥാപക പ്രിന്‍സിപ്പല്‍, ആഫ്രിക്കയിലെ University of Asmaraലെ എഡ്യൂക്കേഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് അധ്യാപകന്‍,Academic Senateഅംഗം എന്ന നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കിടങ്ങൂര്‍ സ്വദേശിയായ ഡോ. ഫിലിപ്പ് കടുതോടി ന്യൂസിലാന്‍ഡില്‍ ഓക്‌ലാന്‍ഡില്‍ താമസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക