Image

നോമ്പുകാല ധ്യാനവുമായി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ സ്വിസര്‍ലന്റില്‍

ഡോ. സന്തോഷ് ടി ജോണ്‍ Published on 14 March, 2013
നോമ്പുകാല ധ്യാനവുമായി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ സ്വിസര്‍ലന്റില്‍

സൂറിച്ച്: പീഡാനുഭവത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന ഈ നോമ്പു കാലത്ത്, പാപത്തില്‍ നിന്ന് പിന്തിരിയാനും, ദൈവസ്‌നേഹാനുഭവത്തില്‍ വളരുവാനും, സ്വര്‍ഗ്ഗീയ സമാധാനം നേടുവാനും ഉതകുന്ന ജീവിത നവീകരണ ധ്യാനം 2013 മാര്‍ച്ച് 15 മുതല്‍ 17 വരെ സൂറിച്ചിലും (സെന്റ് തെരേസാസ് ചര്‍ച്ച്, സൂറിച്ച്), 22 മുതല്‍ 24 വരെ ബേണിലും (സെന്റ് ആന്റണീസ് ചര്‍ച്ച്, ബേണ്‍) നടത്തുന്നു. ലോകപ്രശസ്ത കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, സംഗീത സംവിധായകനും, മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍ സണ്ണി സ്റ്റീഫനാണ് ധ്യാനം നയിക്കുന്നത്.

മെസേജ് മിഷന്‍ ഇന്റര്‍നാഷണല്‍ ചാപ്ലിന്‍ റവ. ഫാ. ജെ. മണക്കുന്നേലിന്റെ അഭിപ്രായത്തില്‍, “പരമസ്‌നേഹത്തിന്റെ ദൈവാനുഭവശാസ്ത്രം, പണ്ഡിതരുടെ ചിന്തകളെപ്പോലും അതിശയിപ്പിക്കുന്ന ഉള്‍ക്കാഴ്ചകൊണ്ടും, ലാളിത്യം കൊണ്ടും, അനുഭവപാഠങ്ങള്‍ കൊണ്ടും സമ്പന്നമാക്കി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ധ്യാനചിന്തകള്‍, അനേകര്‍ക്ക് അറിവിലേയ്ക്കും, ജീവന്റെ അനുഭവത്തിലേയ്ക്കും, ദൈവകൃപയുടെ ആഴത്തിലേയ്ക്കും കടക്കാന്‍ പ്രേരണയും, പ്രത്യാശയും നല്‍കുന്നു”
ജീവിത സ്പര്‍ശിയായ ഈ വചന വിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വും, തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ദൈവിക സമാധാനവും നേടണമെന്ന് സീറോമലബാര്‍ സ്വിസര്‍ലന്റ് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു. കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ആഴമേറിയ ജീവിതപാഠങ്ങളും, അനുഭവങ്ങളും, അറിവുകളും പങ്കുവെയ്ക്കുന്ന ഈ കുടുംബ വിശുദ്ധീകരണ ധ്യാനം ഓരോ കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹപ്രദമാണെന്നും എല്ലാവരും ഈ ധ്യാനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. തോമസ് പ്ലാപ്പള്ളി: 079 833 1632/സണ്ണി സ്റ്റീഫന്‍ (സ്വിസ്സ്): 078 614 9469/മെസേജ് മിഷന്‍ ഓഫീസ്: +91 944 715 4999
messagemission@hotmail.com  / www.themessagemission.org  

റിപ്പോര്‍ട്ട്: ഡോ. സന്തോഷ് ടി ജോണ്‍


നോമ്പുകാല ധ്യാനവുമായി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ സ്വിസര്‍ലന്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക