Image

മാറ്റിനി പോസ്റ്ററിലെ പുകവലി: മൈഥിലിക്ക് നല്ലനടപ്പ്

Published on 18 March, 2013
മാറ്റിനി പോസ്റ്ററിലെ പുകവലി: മൈഥിലിക്ക് നല്ലനടപ്പ്
തിരുവനന്തപുരം: മാറ്റിനി സിനിമയുടെ പോസ്റ്ററില്‍ പുകവലിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട കേസില്‍ നടി മൈഥിലി കുറ്റം സമ്മതിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെയാണ് മൈഥിലി കുറ്റം സമ്മതിച്ചത്. 

മൈഥിലിയെക്കൂടാതെ സിനിമയുടെ നിര്‍മാതാവ് പ്രശാന്ത് നാരായണനും സംവിധായകന്‍ അനീഷ് ഉപാസനയും കുറ്റം സമ്മതിച്ചു. മൂവരെയും കോടതി നല്ല നടപ്പിന് വിട്ടു. ആരോഗ്യവകുപ്പാണ് മൈഥിലിക്കും സംവിധായകനും നിര്‍മാതാവിനുമെതിരേ കേസെടുത്തിരുന്നത്. പരസ്യനിയമച്ചട്ടം ലംഘിച്ചതിന്റെ പേരിലായിരുന്നു കേസ്. പുകവലി ദൃശ്യങ്ങളടങ്ങിയ പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക