Image

ശ്രുതി ഹാസന്‌ തിരക്കേറുന്നു

Published on 22 March, 2013
ശ്രുതി ഹാസന്‌ തിരക്കേറുന്നു
തമിഴിലെ പ്രശസ്‌ത നടന്‍ കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ തെലുങ്ക്‌ സൂപ്പര്‍ നായകന്‍ അല്ലു അര്‍ജുന്റെ നായികയാകുന്നു. ഏഴാം അറിവ്‌ എന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായി തിളങ്ങിയതോടെയാണു ഗായികയും സംഗീതസംവിധായികയുമായ ഈ നടിക്കു തിരക്കിന്റെ നാളുകള്‍ വന്നുചേര്‍ന്നത്‌. തെലുങ്കിലും ശ്രുതിക്ക്‌ ഏറെ അവസരങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്‌.

യെവാദു എന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അതിഥി താരമായി എത്തുന്നുണ്ടെങ്കിലും ശ്രുതിയുടെ നായകനായി അല്ലു എത്തുന്നത്‌ ആദ്യമായാണ്‌. സുരേന്ദര്‍ റെഡ്‌ഢി സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്‌ ഇതുവരെ പേരിട്ടിട്ടില്ല. വരുന്ന ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന്‌ സംവിധായകന്‍ പറഞ്ഞു.
ശ്രുതി ഹാസന്‌ തിരക്കേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക