Image

സുകുമാരിയുടെ വേര്‍പാടില്‍ ഫൊക്കാന അനുശോചിച്ചു

Published on 26 March, 2013
സുകുമാരിയുടെ വേര്‍പാടില്‍ ഫൊക്കാന അനുശോചിച്ചു
ന്യൂയോര്‍ക്ക്: കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ വിവിധ വേഷങ്ങളിലും ഭാവങ്ങളിലും നിറഞ്ഞുനിന്ന പ്രീയപ്പെട്ട അഭിനയ ചക്രവര്‍ത്തിനി പത്മശ്രീ സുകുമാരിയുടെ വേര്‍പാടില്‍ ഫൊക്കാനയുടെ അനുശോചനം അറിയിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തൊമസ്, മുന്‍ പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനുമായ പൊള്‍ കറുകപ്പള്ളില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കുഞ്ഞുന്നാള്‍ തൊട്ടു അഭിനയത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയും, സ്വതസിദ്ധമായ അഭിനയ ശൈലിയിക്കൂടി പിന്‍ തലമുറയ്ക്കു ഒരു മാര്‍ഗ്ഗദര്‍ശിനിയാവുകയും ചെയ്ത അതുല്ല്യ കാലാ പ്രതിഭ തന്നെയായിരുന്നു സുകുമാരി. തന്റെ അഭിനയ പാടവങ്ങളില്‍ കൂടി ഇതുവരെ നമുക്കായി കാഴ്ച വച്ച മികവുറ്റ കഥാപാത്രങ്ങളില്‍ കൂടി ഒരിക്കലും മരിക്കാതെ നമ്മുടെ മനസ്സില്‍ എന്നെന്നും ജീവിക്കുമെന്നും, ജീവിച്ചിരുന്നെങ്കില്‍ ഇനിയും എത്രയൊ അനുഗ്രഹീതമായ കഥാപാത്രങ്ങള്‍ ഈ അത്ഭുതപ്രതിഭയില്‍ കൂടി പിറവിയെടുക്കേണ്ടതായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രീയ സുകുമാരിയുടെ വേര്‍പാടില്‍ വേദനിക്കുന്ന എല്ലാ പ്രവാസി മലയാളികളോടൊത്തു ദു:ഖങ്ങളില്‍ പങ്കാളിയാവുന്നതിനോടൊപ്പം ഈ അഭിനയ ദേവതയുടെ പാദാരവിന്ദങ്ങളില്‍ അശ്രുപൂക്കള്‍ അര്‍പ്പിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക