Image

അനധികൃത തൊഴില്‍: 381 പേര്‍ പിടിയില്‍

Published on 17 September, 2011
അനധികൃത തൊഴില്‍: 381 പേര്‍ പിടിയില്‍
ദുബായ്‌: നിയമം ലംഘിച്ചു അനധികൃത തൊഴില്‍ ചെയ്‌തിരുന്ന 381 പേരെ കഴിഞ്ഞമാസം പിടികൂടിയതായി ദുബായ്‌ നഗരസഭാധികൃതര്‍. പൊലീസുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണു വഴിവാണിഭക്കാരും ശുചീകരണ ജോലിയിലേര്‍പ്പെട്ടവരും പിടിയിലായത്‌.

നിരത്തിലും പൊതു സ്‌ഥലങ്ങളിലും വാഹനം കഴുകുക, മുനിസിപ്പാലിറ്റിയുടെ അനുമതി വാങ്ങാതെ മല്‍സ്യ ശുചീകരണ തൊഴിലെടുക്കുക, അനധികൃതമായി മൃഗങ്ങളെ അറുത്തു വില്‍പന നടത്തുക തുടങ്ങിയ ജോലി ചെയ്‌തിരുന്നവരാണു കുടുങ്ങിയത്‌.

വഴിവാണിഭക്കാര്‍ വില്‍പനയ്‌ക്കായി പ്രദര്‍ശിപ്പിച്ചിരുന്ന വസ്‌തുക്കളും അധികൃതര്‍ പിടിച്ചെടുത്തു. എമിറേറ്റിന്റെ നാഗരികതയ്‌ക്കും സംസ്‌കൃതിക്കും നിരക്കാത്ത തൊഴിലില്‍ ഏര്‍പ്പെട്ടവരാണു പിടിക്കപ്പെട്ടവരെന്നു നഗരസഭയിലെ നഗരനിരീക്ഷണ വിഭാഗം തലവന്‍ ഉബൈദ്‌ അല്‍മര്‍സൂഖി അറിയിച്ചു. നിലവാരമില്ലാത്തതും പ്രമുഖ കമ്പനികളുടെ പേരില്‍ പുറത്തിറക്കിയ വ്യാജ ഉല്‍പന്നങ്ങളുമാണു വഴിവാണിഭക്കാര്‍ വില്‍പനയ്‌ക്കായി പ്രദര്‍ശിപ്പിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക