മലയാളി മുനിസിപ്പല്‍ കൗണ്‍സിലര്‍ സോബി വെട്ടിക്കല്‍ വിവാഹിതനായി
Published on 17 September, 2011
സ്വിറ്റ്‌സര്‍ലന്‍ഡ്: സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രോണോ മുനിസിപ്പാലിറ്റിയിലെ
കൗണ്‍സില്‍ പ്രസിഡന്റും ഏക മലയാളി മുനിസിപ്പല്‍ കൗണ്‍സിലറുമായ സോബി വെട്ടിക്കല്‍
വിവാഹിതനായി. തിരുവനന്തപുരം നാലാഞ്ചിറ പാറോട്ടുകോണം ചാമക്കലില്‍ പരേതനായ
ജയിംസ്‌കുട്ടിയുടെയും ആലീസ് ജയിംസ്‌കുട്ടിയുടെയും മകള്‍ സിന്‌ധു ചാമക്കലില്‍ ആണ്
വധു. പാലക്കാട് ധോണി വെട്ടിക്കല്‍ വീട്ടില്‍ ചാക്കോ പാപ്പച്ചന്‍
വെട്ടിക്കലിന്റെയും ത്രേസ്യാക്കുട്ടിയുടെയും പുത്രനാണ് സോബി.
ധോണി സെന്റ്
ജയിംസ് ദ് ഗ്രേറ്റ് ചര്‍ച്ചില്‍ 14ന് രാവിലെ 11നായിരുന്നു വിവാഹം. പാലക്കാട്
ഭദ്രാസന ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വധൂവരന്‍മാരെ ആശീര്‍വദിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല