Image

അഡ്‌ലൈഡിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഹാശാ ആഴ്ച ആചരണവും ഈസ്റ്റര്‍ ആഘോഷവും

Published on 02 April, 2013
അഡ്‌ലൈഡിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഹാശാ ആഴ്ച ആചരണവും ഈസ്റ്റര്‍ ആഘോഷവും
അഡ്‌ലൈഡ്: ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പൂര്‍വാധികം ഭംഗിയായി ക്രിസ്തുവിന്റെ പീഢാനുഭവവാരവും ഉയിര്‍പ്പ് പെരുന്നാളും ആചരിച്ചു.

നാല്‍പ്പതാം വെള്ളിയാഴ്ച ആരംഭിച്ച ശുശ്രൂഷകള്‍ക്ക് ചെന്നൈ ഭദ്രാസന സെക്രട്ടറി ഫാ. ജിജി മാത്യു വാകത്താനം നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്ധ്യാനമസ്‌കാരവും പ്രബോധന ശുശ്രൂഷ, വി. കുര്‍ബാന എന്നിവ നടന്നു.

25ന് സന്ധ്യാനമസ്‌കാരശേഷം നടന്ന വചനശുശ്രൂഷയില്‍ ഫാ. ജിജി മാത്യു, യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയില്‍ വഹിച്ച കുരിശുപോലെ ഓരോ ക്രിസ്ത്യാനിയും തന്റെ ദൈനംദിന ജീവിതത്തില്‍ ക്ഷമയോടെ വഹിക്കേണ്ട കുരിശുകളെപ്പറ്റി പ്രബോധിപ്പിച്ചു. 

27ന് (ബുധന്‍) സന്ധ്യനമസ്‌കാരത്തോടുകൂടി പെസഹായുടെ ശുശ്രൂഷകള്‍ നടത്തപ്പെട്ടു. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ കൊണ്ടുവന്ന പെസഹാ അപ്പം നേര്‍ച്ചയായി നല്‍കി. 

29ന് രാവിലെ എട്ടിന് ആരംഭിച്ച ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ഫാ. ജിജി നേതൃത്വം നല്‍കി. തുടര്‍ന്നുള്ള വചനശുശ്രൂഷയില്‍ യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരെപ്പറ്റിയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ ഉള്‍ക്കൊണ്ട് തന്റെ ഐക്യദാര്‍ഢ്യപ്പെടുവാന്‍ സാധിച്ചു എന്നതിനെപ്പറ്റിയും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

30ന് രാവിലെ ദുഃഖവെള്ളിയുടെ ശുശ്രൂഷയും വി. കുര്‍ബാനയും നടന്നു. 31ന് പുലര്‍ച്ചെ മൂന്നിന് തുടങ്ങിയ ഈസ്റ്റര്‍ അനുസ്മരണ ശുശ്രൂഷയും ഉയിര്‍പ്പ് പ്രഖ്യാപനവും വി. കുര്‍ബാനയും നേര്‍ച്ചവിളമ്പും നടന്നു. വി. കുര്‍ബാനയ്ക്കുശേഷം ഒന്നര ആഴ്ചയായി ശുശ്രൂഷ ചെയ്തുവന്നിരുന്ന ഫാ. ജിജി മാത്യുവിന് ഇടവക സെക്രട്ടറി മാത്യൂസ് സാമുവല്‍ നന്ദി പറഞ്ഞു. 

ഇടവകയുടെ എല്ലാ ശുശ്രൂഷകള്‍ക്കും ആഘോഷങ്ങള്‍ക്കും ട്രസ്റ്റി വിജു സക്കറിയായും സെക്രട്ടറി മാത്യൂസ് സാമുവലും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിജു കുര്യാക്കോസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക