Image

ശ്രീനിവാസന്‍ വെറ്ററിനറി ഡോക്‌ടറാകുന്നു

Published on 03 April, 2013
ശ്രീനിവാസന്‍ വെറ്ററിനറി ഡോക്‌ടറാകുന്നു
തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെറ്ററിനറി ഡോക്‌ടറുടെ വേഷത്തില്‍ എത്തുന്നു. ഫെലിക്‌സ്‌ ജോസഫ്‌ സംവിധാനം ചെയ്യുന്ന വീപ്പിങ്‌ ബോയ്‌ എന്ന ചിത്രത്തിലാണ്‌ ശ്രീനി മൃഗഡോക്‌ടറാകുന്നത്‌. മനുഷ്യസ്‌നേഹിയായ അദ്ദേഹം ചെറിയ വിഷമം വന്നാല്‍ പോലും കരഞ്ഞുപോകും. വിഷമം പോലെ സഹദേവന്റെ മറ്റൊരു വികാരമാണ്‌ ഭയം. ചെറിയ പട്ടിക്കുഞ്ഞിനെ കണ്ടാല്‍ പോലും അയാള്‍ പേടിച്ചോടും.

ഇത്തരത്തിലൊരാള്‍ ചെന്നുചാടുന്ന ഏടാകൂടത്തിന്റെ കഥയാണ്‌ വീപ്പിങ്‌ ബോയ്‌. സംവിധായകന്‍ തന്നെയാണ്‌ കഥയും തിരക്കഥയും ഒരുക്കുന്നത്‌. എബ്രഹാം മാത്യു നിര്‍മിക്കുന്നു.പൊള്ളാച്ചിയിലാണ്‌ ചിത്രീകരണം നടക്കുന്നത്‌.
ശ്രീനിവാസന്‍ വെറ്ററിനറി ഡോക്‌ടറാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക