Image

രമ്യയും ഉണ്ണിയും പ്രേമത്തിലാണെന്ന്‌ റിപ്പോര്‍ട്ട്‌

Published on 05 April, 2013
രമ്യയും ഉണ്ണിയും പ്രേമത്തിലാണെന്ന്‌ റിപ്പോര്‍ട്ട്‌
നടി രമ്യ നമ്പീശനും ഉണ്ണി മുകുന്ദനും പ്രേമത്തിലാണെന്ന്‌ റിപ്പോര്‍ട്ട്‌. ഒരു പ്രമുഖ സിനിമാ മാഗസിന്‍ പുറത്തുവിട്ടതാണ്‌ റിപ്പോര്‍ട്ട്‌. ഇതു പാതിരാമണല്‍ എന്ന ചിത്രത്തില്‍ ഇരുവരും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു. ഈ കാലയളവിലാണ്‌ പ്രേമം മൊട്ടിട്ടതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചെങ്കിലും ഒരു നടിയെന്ന നിലയില്‍ രമ്യയ്‌ക്ക്‌ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ, ഒരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ്‌ രമ്യാ നമ്പീശന്‍ എന്ന കാര്യത്തില്‍ മലയാളിയ്‌ക്ക്‌ മറുത്തൊരു അഭിപ്രായമില്ല.

പിസ എന്ന തമിഴ്‌ ചിത്രം രമ്യയുടെ കോളിവുഡ്‌ പ്രവേശനം അവിസ്‌മരണീയമാക്കി. രമ്യ അഭിനയിച്ച രണ്ട്‌ തമിഴ്‌ ചിത്രങ്ങള്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നുണ്ട്‌.
രമ്യയും ഉണ്ണിയും പ്രേമത്തിലാണെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക