Image

ജൂറിസിക്‌ പാര്‍ക്കിന്റെ നാലാം ഭാഗം വരുന്നു

Published on 06 April, 2013
ജൂറിസിക്‌ പാര്‍ക്കിന്റെ നാലാം ഭാഗം  വരുന്നു
എക്കാലത്തേയും മികച്ച ഹോളിവുഡ്‌ സിനിമയായ ജൂറാസിക്‌ പാര്‍ക്കിന്‌ നാലാം ഭാഗം വരുന്നു. മൂന്നു ഭാഗങ്ങള്‍ക്കുമുണ്ടായ വന്‍ പ്രതികരണമാണ്‌ ഇത്തരമൊരു നീക്കത്തിന്‌ നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്‌. പുറത്ത്‌ വന്ന ജുറാസിക്‌ പാര്‍ക്കിന്റെ 3 പതിപ്പുകള്‍ക്കു ശേഷം സിനിമാ പ്രേക്ഷകരെ കൂടുതല്‍ ത്രസിപ്പിക്കുന്ന വിസ്‌മയക്കാഴ്‌ച്ചകളൊരുക്കിയാകും നാലാം ഭാഗം പുറത്തിറങ്ങുക എന്നാണ്‌ സൂചനകള്‍. 36കാരനായ കോളിന്‍ ട്രെവോറോ ആണ്‌ ജുറാസിക്‌ പാര്‍ക്ക്‌ നാലാം ഭാഗം സംവിധാനം ചെയ്യുക.

2011ല്‍ മികച്ച രചനയ്‌ക്കുള്ള സാറ്റണ്‍ പുരസ്‌ക്കാരം നേടിയ റൈസ്‌ ഒഫ്‌ ദ പ്‌ളാനറ്റ്‌ ഒഫ്‌ ദ എയ്‌പ്പ്‌സിന്‌ തിരക്കഥ തയ്യാറാക്കിയ ദന്‌പതികളായ റിക്ക്‌ ജാഫ, അമാന്‍ഡ സില്‍വര്‍ എന്നിവരാണ്‌ ജുറാസിക്‌ പാര്‍കിന്റെയും രചന നിര്‍വ്വഹിക്കുക. ജുറാസിക്‌ പാര്‍കിന്റെ ആദ്യ രണ്ട്‌ ഭാഗങ്ങള്‍ സ്റ്റീവന്‍ സ്‌പില്‍ ബര്‍ഗും മൂന്നാം ഭാഗം ജോ ജോണ്‍സണുമായിരുന്നു സംവിധാനം ചെയ്‌തിരുന്നത്‌.

2014 ജൂണില്‍ ചിത്രം റിലീസ്‌ ചെയ്യുമെന്ന്‌ കോളിന്‍ ട്രെവോറോ അറിയിച്ചു.
ജൂറിസിക്‌ പാര്‍ക്കിന്റെ നാലാം ഭാഗം  വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക