Image

ബ്ലഡ്‌ പ്രഷര്‍ മൂലം പ്രതിവര്‍ഷം 94 ലക്ഷത്തോളം പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്‌

Published on 07 April, 2013
ബ്ലഡ്‌ പ്രഷര്‍ മൂലം പ്രതിവര്‍ഷം 94 ലക്ഷത്തോളം പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്‌
ഡല്‍ഹി: ജീവിതശൈലീ രോഗങ്ങളിലൊന്നായ ബ്ലഡ്‌ പ്രഷര്‍ മൂലം പ്രതിവര്‍ഷം 94 ലക്ഷത്തോളം പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്‌. ലോക ആരോഗ്യദിനത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയാണ്‌ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്‌.

ചെറുപ്പക്കാരിലാണ്‌ ഈ അസുഖം പടര്‍ന്നു പിടിയ്‌ക്കുന്നത്‌. പുരുഷന്മാരില്‍ 33 ശതമാനവും സ്‌ത്രീകളില്‍ 32 ശതമാനവും ഹൈപ്പര്‍ ടെന്‍ഷനോ ഹൈ ബ്ലഡ്‌ പ്രഷറോ ഉള്ളവരാണ്‌. ലോകത്തെ മൂന്നില്‍ ഒരാള്‍ക്ക്‌ ഈ അസുഖമുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ 21.4 കോടി ജനങ്ങള്‍ ഈ അസുഖത്തിന്റെ പിടിയിലാകും.

ഈ അസുഖമുള്ളരില്‍ പകുതി പേര്‍ക്കും ഇതുണ്ടെന്ന്‌ അറിയില്ലെന്നതാണ്‌ ഏറ്റവും വിചിത്രമായ കാര്യം. ബിപിയോടൊപ്പം പ്രമേഹം കൂടിയെത്തുന്നതോടെ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിക്കുന്നു.

ജീവിതരീതിയില്‍ മാറ്റം വരുത്തിയില്‍ രക്തസമ്മര്‍ദ്ദം ഗണ്യമായി വെട്ടികുറയ്‌ക്കാന്‍ സാധിക്കും. പുകവലി, അമിതമായ ഉപ്പ്‌ എന്നിവയാണ്‌ നിര്‍ബന്ധമായും ഒഴിവാക്കേണ്ടത്‌.
ബ്ലഡ്‌ പ്രഷര്‍ മൂലം പ്രതിവര്‍ഷം 94 ലക്ഷത്തോളം പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക