സിംഹളരുടെ കഥയുമായി ബന്ധപ്പെട്ട് റഫീഖ് റാവുത്തര്‍ സംവിധാനം ചെയ്യുന്ന `ഇ.എം.എസും
പെണ്‍കുട്ടിയും' എന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി.
ശ്രീനിവാസന്‍, നരേന്‍, കനിഹ, ഇന്നസെന്റ്, കരുണാസ്, ശരവണന്‍, തമ്പി ആന്റണി
തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ ലാസ് വേഗാസില്‍ നിന്നുള്ള തിയറ്റര്‍
വിദ്യാര്‍ഥിനി സാഷ ശ്രീദേവികുമാറാണ് നായികയാവുന്നത്. നരേന്‍ അവതരിപ്പിക്കുന്ന
ശെല്‍വരാഘവന്റെ കാമുകി അമലയായാണ് സാഷയുടെ അരങ്ങേറ്റം. അമേരിക്കയില്‍ കുടിയേറിയ
ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായാണ് ഇരുവരും ചിത്രത്തില്‍. ശ്രീലങ്കയിലെ അമ്പാറയില്‍
ഇവരുടെ പൂര്‍വകാലമാണ് ചിത്രീകരിച്ചത്.
ക്രിസ് സിനിമാസിന്റെ ബാനറില്‍
സന്തോഷ് ഓടപ്പള്ളി നിര്‍മ്മിക്കുന്ന ഇ.എം.എസും പെണ്‍കുട്ടിയുടെ ഛായാഗ്രഹണം അജയന്‍
വിന്‍സന്റാണ്. എ.ജെ മുഹമ്മദ് ഷഫീറാണ് തിരക്കഥയും
സംഭാഷണവുമൊരുക്കുന്നത്.എഡിറ്റിംഗ് ഡോണ്‍മാക്‌സ്, കലാസംവിധാനം ത്യാഗരാജന്‍,
സത്യന്‍ കോളങ്ങാട്. രഘു ആലുവ നിശ്ചലഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രണ്ടാംഘട്ട
ചിത്രീകരണം അമേരിക്കയിലെ ലാസ് വേഗാസ്, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ തുടങ്ങിയ
ലൊക്കേഷനുകളില്‍ നടക്കും.