Image

യശ്ശശരീരനായ മുട്ടത്തു വര്‍ക്കി- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 07 April, 2013
യശ്ശശരീരനായ മുട്ടത്തു വര്‍ക്കി- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
യശ്ശശരീരനായ, മുട്ടത്തു വര്‍ക്കിയുടെ ജന്മശതാബ്ദി 2013 ഏപ്രില്‍ 12ന് ആഘോഷിക്കുമ്പോള്‍ സഹൃദയരുടെ ഹൃദയ വികാരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട്  ഒരു സമദ്ഗ്രന്ഥം പുറപ്പെടുവിക്കുന്നത് ആ മാന്യ ദേഹത്തോടുള്ള ഒരു വലിയ ആദരം തന്നെയാണ്.

ചങ്ങനാശേരിയിലെ ചെത്തിപ്പുഴയില്‍ 1912 നു ഭൂജാതനായി, 76 വര്‍ഷത്തെ സംഭവ ബഹുലമായ ജീവിതത്തിനു ശേഷം 1989 മെയ് 28നു ഇഹലോകവാസം വെടിഞ്ഞ അതുല്യ സാഹിത്യാചാര്യനായിരുന്നു ശ്രീമാന്‍ മുട്ടത്തു വര്‍ക്കി. സെന്റ് ബെര്‍ക്കുമാന്‍സ് കോളേജില്‍ അദ്ധ്യാപകന്‍, തടിക്കമ്പനിയില്‍ ക്ലാര്‍ക്ക്, ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകന്‍, പിന്നീട് ദീപിക പത്രത്തിന്റെ ഉപ പത്രാധിപരായി 26 വര്‍ഷം 1974 വരെ സേവനം അനുഷ്ഠിക്കയും അതൊടൊപ്പം 65 നോവലുകള്‍, കഥകള്‍, കവിതകള്‍, നാടകങ്ങള്‍, അനേകം  ബാലസാഹിത്യകൃതികള്‍, പതിനഞ്ചിലേറെ കൃതികളുടെ വിവര്‍ത്തനം ഉള്‍പ്പെടെ132 കൃതികള്‍ രചിക്കുകയും ചെയ്ത് ജീവിതത്തിലുടനീളം കലയെയും സാഹിത്യത്തെയും ഉപാസിച്ച ഒരു അനുഗ്രഹീത കലാകാരന്‍!




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക