Image

ഹന്‍സികയുടെ `ബിരിയാണി'

Published on 10 April, 2013
ഹന്‍സികയുടെ `ബിരിയാണി'
തമിഴ്‌ സിനിമയിലെ സൂപ്പര്‍ ഗ്ലാമര്‍ താരം ഹന്‍സിക `ബിരിയാണി'യില്‍ കാര്‍ത്തി നായകനാകുന്നു. ഒട്ടേറെ ഹിറ്റുകളൊരുക്കിയിട്ടുള്ള വെങ്കിട്‌ പ്രഭുവാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. പതിവുപോലെ കോമഡിയും പ്രണയവും ആക്ഷനുമെല്ലാം ചേര്‍ന്ന ഒരു കാര്‍ത്തി ചിത്രമായിരിക്കും ബിരിയാണി. കാര്‍ത്തിയും ഹന്‍സികയും ആദ്യമായ്‌ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്‌. േപ്രേംജി അമരന്‍, രാംകി എന്നിവരും പ്രധാന വേഷത്തിലുണ്‌ട്‌. യുവന്‍ശങ്കര്‍രാജാണ്‌ സംഗീതം പകരുന്നത്‌.

സെലക്‌ടീവായി കരിയറില്‍ നീങ്ങുന്ന കാര്‍ത്തിയെ സംബന്ധിച്ച്‌ ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണ്‌ ബിരിയാണി. ഇതിനു മുമ്പ്‌ റിലീസ്‌ ചെയ്‌ത അലക്‌സ്‌പാണ്‌ഡ്യന്‍ വേണ്‌ടത്ര വിജയം നേടാത്തതുകൊണ്‌ടു തന്നെ ഈ സിനിമ വിജയം നേടുമെന്ന്‌ ആരാധകരും വിശ്വസിക്കുന്നു. നരത്തെ ഈ സിനിമയില്‍ നയന്‍താര നായികയാകുമെന്ന്‌ വാര്‍ത്തകളുണ്‌ടായിരുന്നു.
ഹന്‍സികയുടെ `ബിരിയാണി'ഹന്‍സികയുടെ `ബിരിയാണി'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക