Image

ഐ.എ.ഡി.ഒ ബാങ്ക്വറ്റ്‌: ലഫ്‌. ഗവര്‍ണ്ണര്‍ മുഖ്യാതിഥി

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2011
ഐ.എ.ഡി.ഒ ബാങ്ക്വറ്റ്‌: ലഫ്‌. ഗവര്‍ണ്ണര്‍ മുഖ്യാതിഥി
ഷിക്കാഗോ: ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ (ഐ.എ.ഡി.ഒ) 32-മത്‌ വാര്‍ഷിക ബാങ്ക്വറ്റില്‍ ലഫ്‌. ഗവര്‍ണ്ണര്‍ ഷീല സൈമണ്‍ മുഖ്യാതിഥിയായിരിക്കുമെന്ന്‌ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു. വാര്‍ഷിക സമ്മേളനം സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നിലെ ഗ്രാന്റ്‌ ബാള്‍ റൂമില്‍ വെച്ച്‌ സെപ്‌റ്റംബര്‍ 25-ന്‌ വൈകുന്നരം 5.30-ന്‌ തുടക്കംകുറിക്കുന്നതാണ്‌. ഈ സമ്മേളനത്തില്‍ സെനറ്റര്‍മാര്‍, യു.എസ്‌ കോണ്‍ഗ്രസ്‌മാന്‍മാര്‍, സ്റ്റേറ്റ്‌ പ്രതിനിധികള്‍, മേയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

ഇന്ത്യക്കാരായ യുവജനങ്ങളെ എങ്ങനെ അമേരിക്കന്‍ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ സാധിക്കും എന്നതിന്‌ ഐ.എ.ഡി.ഒ ഈവര്‍ഷം മുഖ്യമായി ഊന്നല്‍ നല്‍കും. അതിനുവേണ്ടി പ്രത്യേക അവാര്‍ഡ്‌ ഈവര്‍ഷം നല്‍കുന്നുണ്ട്‌. അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കാനായി വിഷിംഗ്‌ടണ്‍ ഡിസിയിലും, ഷിക്കാഗോയിലും സെനറ്റര്‍മാരുടേയും കോണ്‍ഗ്രസ്‌മാന്‍മാരുടേയും ഓഫീസുകളില്‍ സ്‌കോളര്‍ഷിപ്പ്‌ നല്‍കിക്കൊണ്ട്‌ ഇന്റേണ്‍ഷിപ്പ്‌ പ്രോഗ്രാം ഐ.എ.ഡി.ഒ നടത്തിവരുന്നു. ഈ മീറ്റിംഗിലേക്ക്‌ എല്ലാ മലയാളികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402).
ഐ.എ.ഡി.ഒ ബാങ്ക്വറ്റ്‌: ലഫ്‌. ഗവര്‍ണ്ണര്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക