Image

റീമയും ആഷിക്കും വിവാഹിതരായെന്ന്‌ റിപ്പോര്‍ട്ട്‌

Published on 12 April, 2013
റീമയും ആഷിക്കും വിവാഹിതരായെന്ന്‌ റിപ്പോര്‍ട്ട്‌
സംവിധായകന്‍ ആഷിക്‌ അബുവും നടി റീമ കല്ലിങ്കലും വിവാഹിതരായെന്ന്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ഈ വാര്‍ത്തയ്‌ക്ക്‌ സ്ഥിരീകരണമില്ല. വാര്‌ടത്ത സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ സജീവമാവുകയാണ്‌. കൊച്ചിയില്‍ വച്ച്‌ കഴിഞ്ഞ ദിവസം ഇവര്‍ വിവാഹിതരായിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മുതല്‍ അതിന്റെ സംവിധായകനായ ആഷികും നായികയായി അഭിനയിച്ച റിമ കല്ലിങ്കലും തമ്മില്‍ നല്ല സൗഹൃദത്തിലാണ്‌. ഈ സിനിമയുടെ നിര്‍മ്മാണവേളയില്‍ തുടങ്ങിയ സൗഹൃദം പിന്നീട്‌ പ്രണയമായി എന്നാണ്‌ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്‌. രണ്ടുപേരും കൊച്ചി ബിനാലെ കാണാന്‍ ഒരുമിച്ചെത്തുകകൂടി ചെയ്‌തതോടെ വാര്‍ത്തകള്‍ക്ക്‌ ചൂടേറി. അതിപ്പോള്‍ വിവാഹം കഴിഞ്ഞുവെന്ന പ്രചാരണത്തില്‍ എത്തിനില്‍ക്കുകയാണ്‌. തനിക്കൊരു പ്രണയമുണ്ടെന്നും സിനിമയ്‌ക്ക്‌ പുറത്താണ്‌ അതെന്നും റീമ മുമ്പ്‌ പല തവണ വ്യക്തമാക്കിയിട്ടുണ്ട്‌. ആഷികാവട്ടെ ഇത്തരം കാര്യങ്ങളൊന്നും പുറത്തുപറയാറുള്ള ആളല്ല. ആഷിക്‌ അബു വിവാഹവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്‌, റീമയാണെങ്കില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
റീമയും ആഷിക്കും വിവാഹിതരായെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക