Image

ഒസിഐ: സുപ്രധാന രേഖ ഫോമാ വെബ്‌സൈറ്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 April, 2013
ഒസിഐ: സുപ്രധാന രേഖ ഫോമാ വെബ്‌സൈറ്റില്‍
ഇന്ത്യന്‍ പ്രവാസകാര്യ വകുപ്പും ആഭ്യന്തര വകുപ്പും കൂടി സംയുക്തമായി പുറപ്പെടുവിച്ച അറിയിപ്പിന്റെ പകര്‍പ്പ്‌ ഫോമാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഒസിഐ കാര്‍ഡ്‌ ഒരു ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി കാണണമെന്ന്‌ സംസ്ഥാന സര്‍ക്കാരുകളോട്‌ ഈ അറിയിപ്പില്‍ വളരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്‌.

നോട്ടറിയുടെ സാക്ഷ്യപത്രത്തോടെ `റെസിഡന്‍സി സര്‍ട്ടിഫിക്കറ്റിന്‌` ജില്ലാ കലക്ടര്‍ക്ക്‌ അപേക്ഷ കൊടുത്താല്‍ അനുവദിച്ചു കൊടുക്കുവാനും നിര്‍ദ്ദേശിക്കുന്നു. ഒസിഐ കാര്‍ഡില്‍ ഇന്ത്യയിലെ താമസസ്ഥലത്തിന്റെ വിലാസം ഉള്‍പ്പെടുത്താത്തത്‌ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനതിലാണ്‌ ഈ ഉത്തരവ്‌.

ബന്ധപ്പെട്ട അധികാരികള്‍ക്ക്‌, ഒസിഐ കാര്‍ഡിന്റെ ആനുകുല്യങ്ങളെ സംബന്ധിച്ചുള്ള അറിവില്ലായ്‌മയും, വകുപ്പുകളുടെ ഏകോപനമില്ലയ്‌മയും ആണ്‌ ഇപ്പോള്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ മുഖ്യം. ഇത്‌ പരിഹരിച്ചു കിട്ടുവാന്‍ വേണ്ടി ഫോമാ പൊളിറ്റിക്കല്‍ ഫോറം തയ്യാറാക്കിയ എഴിന നിവേദനവും വെബ്‌സൈറ്റില്‍ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. നിങ്ങളുടെ ഒപ്പോട്‌ കൂടിയ നിവേദനങ്ങള്‍ അതാത്‌ ലോക്കല്‍ അസോസിയേഷന്‍ ഭാരവാഹികളെയോ, ഫോമാ ഭാരവാഹികളെയോ എല്‍പ്പിക്കണ്ടാതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോമാ വെബ്‌സൈറ്റിലുള്ള (www.FOMAA.com) `ഓ സി ഐ ഡോക്‌സ്‌' എന്നാ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുകയോ, ഫോമാ പൊളിറ്റിക്കല്‍ ഫോറവുമായോ ബന്ധപ്പെടുകയോ ചെയ്യുക. തോമസ്‌ ടി ഉമ്മന്‍, ടെലി: 631 796 0064, പന്തളം ബിജു തോമസ്‌, ടെലി: 702 372 7592.
ഒസിഐ: സുപ്രധാന രേഖ ഫോമാ വെബ്‌സൈറ്റില്‍ഒസിഐ: സുപ്രധാന രേഖ ഫോമാ വെബ്‌സൈറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക