Image

ഗ്ലോബല്‍ ആഗോള സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

Published on 16 April, 2013
ഗ്ലോബല്‍ ആഗോള സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
മെല്‍ബണ്‍: വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളെ ഒരുമിച്ച് ചേര്‍ത്ത് 2014ല്‍ മെല്‍ബണില്‍ നടക്കുന്ന ഗ്ലോബല്‍ ആഗോള സംഗമത്തിന്റെ ലോഗോ കേരള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. 

ആഗോളതലത്തില്‍ വിദേശ മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ആഘോള സംഗമത്തില്‍ ചര്‍ച്ചയാകേണ്ടതാണെന്ന് തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

സംഗമത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, സിനിമാരംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ യുകെ സെക്രട്ടറി ജിജി വരിക്കാശേരി അറിയിച്ചു.

ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ഒഐസിസി സിംഗപ്പൂര്‍ പ്രസിഡന്റ് ജയ്‌സണ്‍ ജയിക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക