Image

ഫോമാ ചിക്കാഗോ ഒ.സി.ഐ മെമ്മോറാണ്ടം കോണ്‍സുലേറ്റ്‌ വഴി പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 April, 2013
ഫോമാ ചിക്കാഗോ ഒ.സി.ഐ മെമ്മോറാണ്ടം കോണ്‍സുലേറ്റ്‌ വഴി പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു
ചിക്കാഗോ: ഒ.സി.ഐ കാര്‍ഡ്‌ പ്രശ്‌ന പരിഹാരത്തിനായി ഏപ്രില്‍ 12-ന്‌ ഫോമാ ഭാരവാഹികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ എന്‍.ഡി ഗാങ്‌ഡേയുമായും, ഫോറിന്‍ അഫയേഴ്‌സ്‌ ഓഫീസര്‍ രാജ്‌ രാജേഷുമായും കൂടിക്കാഴ്‌ച നടത്തുകയുണ്ടായി. ഒ.സി.ഐ കാര്‍ഡ്‌ ഇഷ്യു വിഷയങ്ങളില്‍ പ്രവാസി ഇന്ത്യക്കാരുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മോറാണ്ടം ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ വഴി പ്രധാനമന്ത്രി, പ്രവാസികാര്യ മന്ത്രി, ഫിനാന്‍സ്‌ മന്ത്രി, എക്‌സ്റ്റേണല്‍ അഫയേഴ്‌സ്‌ മന്ത്രി, ഹോം മിനിസ്‌ട്രി എന്നീ ഓഫീസുകളില്‍ എത്തിച്ചു.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകളില്‍ ഒ.സി.ഐ കാര്‍ഡ്‌ റി ഇഷ്യൂ വിഷയത്തില്‍ വരുന്ന പ്രോസസിംഗ്‌ സമയം, അപേക്ഷാഫോറം, മെയിലിംഗ്‌ ഫീസ്‌ ഏകീകൃതമായ പുതിയ സംവിധാനം, ഒ.സി.ഐ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌, പി.ഐ.ഒ കാര്‍ഡ്‌ ഈ മൂന്നു കാര്‍ഡും കൂടി ഒറ്റ ഐ.ഡിയാക്കി മാറ്റുകയും, ആ കാര്‍ഡില്‍ തന്നെ നമ്മുടെ ഇന്ത്യന്‍ അഡ്രസ്‌ കൂടി ചേര്‍ക്കുകയാണെങ്കില്‍ വളരെ ഉപകാരപ്രദമായിരിക്കുമെന്നും തുടങ്ങിയ വിഷയങ്ങളില്‍ ഫോമാ ഭാരവാഹികളുടെ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന്‌ കോണ്‍സുലേറ്റ്‌ അധികൃതര്‍ അറിയിക്കുകയുണ്ടായി.

ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി അംഗം ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, റീജിയണല്‍ സെക്രട്ടറി ബിജി ഫിലിപ്പ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ മെമ്മോറാണ്ടം സമര്‍പ്പിച്ചത്‌.
ഫോമാ ചിക്കാഗോ ഒ.സി.ഐ മെമ്മോറാണ്ടം കോണ്‍സുലേറ്റ്‌ വഴി പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചുഫോമാ ചിക്കാഗോ ഒ.സി.ഐ മെമ്മോറാണ്ടം കോണ്‍സുലേറ്റ്‌ വഴി പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക