ചിക്കാഗോ: ഫൊക്കാനാ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം മെയ് 27-ന്
(5-27-13) തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോയിലുള്ള കോപ്പര്‍നിക്കസ്
തീയേറ്ററില്‍ വെച്ച് `മല്ലൂസ്റ്റാര്‍ എയര്‍ലൈന്‍സ്' എന്ന പ്രോഗ്രാം
നടത്തുന്നതാണ്. ഐഡിയ സ്റ്റാര്‍സിംഗറിലേയും, കോമഡി ഷോയിലേയും കലാകാരന്മാരെ
കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രോഗ്രാമാണ് `മല്ലൂ സ്റ്റാര്‍ എയര്‍ലൈന്‍സ്'.
പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് കിക്കോഫ് ഏപ്രില്‍ 12-ന് വെള്ളിയാഴ്‌ച
വൈകിട്ട് 5 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള മാര്‍ത്തോമാ പള്ളിയില്‍ വെച്ച്
ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, മാര്‍ത്തോമാ സഫ്രഗന്‍ മെത്രാപ്പോലീത്ത
റൈറ്റ് റവ.ഡോ. സക്കറിയാസ് മാര്‍ തെയോഫിലോസിന് നല്‍കി നിര്‍വഹിച്ചു.
തദവസരത്തില്‍ ഫൊക്കാനാ ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, റീജിയണല്‍ ട്രഷറര്‍
പ്രവീണ്‍ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാനി ഏബ്രഹാം, യൂത്ത്
കോര്‍ഡിനേറ്റര്‍ എബി റാന്നി, റീജിയണല്‍ ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് ഏബ്രഹാം,
ചെറിയാന്‍ വേങ്കടത്ത്, എല്‍സി വേങ്കടത്ത്, ചന്ദ്രന്‍പിള്ള, മാത്യു പി. ചാണ്ടി,
ബിജോയി തോമസ്, സൂസന്‍ ചാക്കോ, ജെസി മാത്യു, ജോര്‍ജി വര്‍ഗീസ് എന്നിവര്‍
സന്നിഹിതരായിരുന്നു. വര്‍ഗീസ് പാലമലയില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.