Image

റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി പ്രമേയം പാസാക്കി

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2011
റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി പ്രമേയം പാസാക്കി
ന്യൂയോര്‍ക്ക്‌: ഓറഞ്ചുബര്‍ഗിലുള്ള റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ ഇടവകയില്‍ വിശുദ്ധ ആരാധനയ്‌ക്കുശേഷം നടന്ന വിശദീകരണ യോഗത്തില്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയിന്മേലുള്ള കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ പരിശുദ്ധ കാതോലിക്കാ ബാവാ അനുഷ്‌ഠിക്കുന്ന നിരാഹാര സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും കോടതി വിധി നടപ്പിലാക്കി സഭയോട്‌ നീതി പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം വികാരി റവ.ഫാ.ഡോ. വര്‍ഗീസ്‌ എം. ദാനിയേലിന്റെ അനുവാദത്തോടെ അജിത്‌ വട്ടശ്ശേരില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി.

പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ എന്നിവര്‍ക്ക്‌ പ്രമേയം അയച്ചുകൊടുത്തു. അജിത്‌ വട്ടശ്ശേരില്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക