Image

ബിഷപ്പ്‌മൂര്‍ അലൂമിനി കുടുംബ സംഗമം

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2011
ബിഷപ്പ്‌മൂര്‍ അലൂമിനി കുടുംബ സംഗമം
ന്യൂയര്‍ക്ക്‌: മദ്ധ്യതിരുവിതാംകൂറിലെ സാംസ്‌ക്കാരിക സിരാകേന്ദ്രമായ മാവേലിക്കരയില്‍ 1964-ല്‍ സ്ഥാപിതമായ ബിഷപ്പ്‌മൂര്‍ കലാലയത്തിലെ പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന്‌ അമേരിക്കയില്‍ രൂപീകരിച്ച അലുമിനി അസ്സോസിയേഷന്‍ മിഡ്‌-വെസ്റ്റ്‌ ചാപ്‌റ്റര്‍ കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

ഈ കുടുംബസംഗമത്തില്‍ ബിഷപ്പ്‌മൂര്‍ കലാലയത്തിലെ ഗൃഹാതുരത്വമാര്‍ന്ന ഓര്‍മ്മകളും സ്‌മരണീയമായ ജീവിതസാക്ഷ്യവും പങ്കുവെക്കും. പുത്തന്‍ തലമുറയ്‌ക്കു ഈ ജീവിതാനുഭവങ്ങള്‍ കരുത്തേകും. ബിഷപ്പ്‌മൂര്‍ കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രൊ. മാത്യു കോശി പുന്നക്കാട്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ച ബിഷപ്പ്‌മൂര്‍ അലുമിനി അസ്സോസിയേഷന്‍ മിഡ്‌-വെസ്റ്റ്‌ ചാപ്‌റ്ററിന്റെ ഭാരവാഹികളായി റവ. മാത്യു ഇടിക്കുള (പ്രസിഡന്റ്‌), റവ. ജോസഫ്‌ ശാമുവേല്‍(വൈസ്‌ പ്രസിഡന്റ്‌), അലന്‍ ജോണ്‍ ചെന്നിത്തല(വൈസ്‌ പ്രസിഡന്റ്‌), ഐപ്പ്‌ സി. വര്‍ഗീസ്‌ പരിമണം(സെക്രട്ടറി) എന്നിവര്‍ സ്ഥാനമേറ്റു. ബിഷപ്പ്‌മൂര്‍ കോളേജിലെ പൂര്‍വ്വ (1973 ബാച്ച്‌) വിദ്യാര്‍ത്ഥിയും മാര്‍ത്തോമ്മ സഭയുടെ മലബാര്‍-മദ്രാസ്‌ ഭദ്രാസനങ്ങളുടെ അധിപനുമായ ഡോ. ഐസക്ക്‌ മാര്‍ ഫിലക്‌സിനോസ്‌ എപ്പിസ്‌ക്കോപ്പായിക്ക്‌ ബിഷപ്പ്‌മൂര്‍ അലുമിനി അസ്സോസിയേഷന്‍ മിഡ്‌-വെസ്റ്റ്‌ ചാപ്‌റ്റര്‍ ചിക്കാഗോയില്‍ സ്വീകരണം നല്‍കി.

സെപ്‌റ്റംബര്‍ 25-ന്‌ വൈകിട്ട്‌ 3 മുതല്‍ 8 വരെ ചിക്കാഗോ മൂര്‍ നഗറില്‍(306 S Prospect Ave, Park Ridge, IL) നടക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും. ഈ കുടുംബ സംഗമത്തിലേക്ക്‌ ബിഷപ്പ്‌മൂര്‍ കലാലയത്തിലെ പ്രവാസികളായ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഐപ്പ്‌ സി. വര്‍ഗീസ്‌ പരിമണം അറിയിച്ചു. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക