Image

ഗീതാമണ്‌ഡലം ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2011
ഗീതാമണ്‌ഡലം ഓണം ആഘോഷിച്ചു
ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 34 വര്‍ഷമായി നടത്തിവരുന്ന ഓണാഘോഷപരിപാടികള്‍ ഈ വര്‍ഷവും പ്രൗഢഗംഭീരമായി ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെട്ടു.

വൈകുന്നേരം 5.30-ന്‌ ഭജനയോടും വിശേഷാല്‍ പൂജയോടും കൂടി ആരംഭിച്ച ഓണാഘോഷത്തില്‍ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനെ എതിരേറ്റ്‌ ആനയിച്ചു. പ്രസിഡന്റ്‌ അനില്‍കുമാര്‍ പിള്ള സദസിനെ സ്വാഗതം ചെയ്‌തു.

സ്‌കോക്കി വില്ലേജ്‌ ട്രസ്റ്റി പ്രമോദ്‌ ഷാ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഏവര്‍ക്കും ഓണസന്ദേശം നല്‍കി. കലാപരിപാടികള്‍ക്ക്‌ ശിവപ്രസാദ്‌ പിള്ള, സജി പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. മറ്റ്‌ വിവിധ പരിപാടികള്‍ക്ക്‌ ഗോപാലകൃഷ്‌ണന്‍, തങ്കമ്മ അപ്പുക്കുട്ടന്‍, അരവിന്ദ്‌ പിള്ള, ജി.കെ. പിള്ള, സുകുമാരി നായര്‍, സുരേഷ്‌ ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജ്‌സാമിന്‍ പിള്ളയും, വെനേസാ പിള്ളയും ചടങ്ങില്‍ എം.സിമാരായിരുന്നു.

കലാപരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ കേരളത്തനിമയിലുള്ള ഓണസദ്യയും നടന്നു. ചടങ്ങില്‍ സെക്രട്ടറി ശിവന്‍ മുഹമ്മ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
ഗീതാമണ്‌ഡലം ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക