Image

ആസ്‌ക്‌: ലെന മോട്ടോര്‍ ബൈക്ക്‌ വിദഗ്‌ധയാകുന്നു

Published on 19 April, 2013
ആസ്‌ക്‌: ലെന മോട്ടോര്‍ ബൈക്ക്‌ വിദഗ്‌ധയാകുന്നു
രാജേഷ്‌ കെ. ഏബ്രഹാം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ആസ്‌കില്‍ ലെന മോട്ടോര്‍ ബൈക്ക്‌ വിദഗ്‌ധയായ സചിന്‍സ്‌ എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നു. കൊച്ചിയിലെ നിരവധി ലൊക്കേഷനുകളിലായിട്ടാണ്‌ ലെനയുടെ ഈ മോട്ടോര്‍ ബൈക്ക്‌ പര്യടനം ചിത്രീകരിച്ചത്‌.

സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നിറഞ്ഞതാണ്‌ ഈ ചിത്രം. ആറു സുന്ദരികളുടെ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌. അതിാെരു സുന്ദരിയാണ്‌ സചിന്‍സ്‌.

അഞ്‌ജു എന്ന ടെന്നീസ്‌ താരം. ടെന്നീസ്‌ താരമായ റോസിന്റെ മാതാവ്‌ ചാച്ചി എന്നു വിളിക്കപ്പെടുന്ന അന്നമ്മ സിറിയക്‌. ഫൗസിയാ ഹസന്‍ എന്ന ഐ.പി.എസുകാരി, മീന എന്ന വീട്ടമ്മ ഇവരാണ്‌ ഇതിലെ മറ്റു സുന്ദരിമാര്‍. ഇവര്‍ക്കെല്ലാം അവരുടേതായ കഥകളുണ്‌ട്‌, പ്രശ്‌നങ്ങളുണ്‌ട്‌. സന്തോഷിക്കാന്‍ ഒരുപാടുള്ളപ്പോള്‍ ഓര്‍ത്തു ദുഃഖിക്കാനും ഇവര്‍ക്ക്‌ ഒരുപാടു കാര്യങ്ങളുണ്‌ട്‌. ഇവരില്‍ ഒരു സുന്ദരിയുടെ ദുരന്തം ഈ ചിത്രത്തിന്റെ കഥാഗതിയെ ഏറെ പിരിമുറുക്കത്തിലെത്തിക്കുന്നു.

ഇവിടെ അഞ്‌ജുവിനെ പ്രശസ്‌ത മോഡല്‍ ഉമംഗ്‌ ജെയിന്‍, റോസിനെ നാദിയാ മൊയ്‌തു, ചാച്ചിയെ സറീന വഹാബ്‌, ഫൗസിയ ഹസനെ ലക്ഷ്‌മി റായ്‌, മീനയെ ഷംനാ കാസിമും അവതരിപ്പിക്കുന്നു.
നരേനും പ്രതാപ്‌ പോത്തനുമാണ്‌ ഈ ചിത്രത്തിലെ നായകനിരയിലുള്ളത്‌. റോബിദാസ്‌, നന്ദു പൊതുവാള്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. രാജേഷ്‌ കെ. ഏബ്രഹാമും ബെന്നി വര്‍ഗീസും ചേര്‍ന്നാണ്‌ തിരക്കഥ രചിക്കുന്നത്‌. അനു എലിസബത്ത്‌ ജോസിന്റെ ഗാനങ്ങള്‍ക്ക്‌ ദീപക്‌ ദേവ്‌ ഈണം പകര്‍ന്നിരിക്കുന്നു. സമീര്‍ ഹക്ക്‌ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

എഡിറ്റിംഗ്‌- പ്രവീണ്‍ പ്രഭാകരന്‍, പ്രൊഡ. കണ്‍ട്രോളര്‍- സെവന്‍ ആര്‍ട്‌സ്‌ മോഹന്‍. എ.വി. എ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ എ.വി. അനൂപ്‌ (മെഡിമിക്‌സ്‌) നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. -വാഴൂര്‍ ജോസ്‌
ആസ്‌ക്‌: ലെന മോട്ടോര്‍ ബൈക്ക്‌ വിദഗ്‌ധയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക