Image

ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന ധ്യാനം സെവട്ടന്‍ പള്ളിയില്‍

Published on 19 April, 2013
ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന ധ്യാനം സെവട്ടന്‍ പള്ളിയില്‍
മെല്‍ബണ്‍: കപ്പുച്ചിന്‍ സഭാംഗവും വചന പ്രഘോഷകനുമായ ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന ധ്യാനം മെല്‍ബണിലെ സെവട്ടന്‍ ഹോളി ഫാമിലി പള്ളിയില്‍ ഏപ്രില്‍ 19ന് (വെള്ളി) വൈകുന്നേരം ഏഴു മുതല്‍ ആരംഭിക്കുന്നു.

ഓസ്‌ട്രേലിയായിലെ വിവിധ സ്ഥലങ്ങളിലെ ധ്യാന പ്രസംഗത്തിനുശേഷം ആണ് സെവട്ടന്‍ ഹോളി ഫാമിലി പള്ളിയില്‍ ധ്യാനം ആരംഭിക്കുന്നത്. 

19ന് വൈകുന്നേരം ഏഴിന് ആരംഭിച്ച് രാത്രി 10 ന് സമാപിക്കും. 20ന് (ശനി) രാവിലെ 10 ന് ആരംഭച്ച് വൈകുന്നേരം നാലിന് സമാപിക്കും.

21ന് (ഞായര്‍) ഉച്ചക്ക് ഒന്നിന് ആരംഭിച്ച് വൈകുന്നേരം ആറിന് സമാപിക്കുന്ന രീതിയില്‍ ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്ന് സീറോ മലബാര്‍ ചര്‍ച്ചിന്റെ മെല്‍ബണിലെ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാന പ്രസംഗങ്ങളെ ഇതിനോടകം തന്നെ ഓസ്‌ട്രേലിയായില്‍ എങ്ങും സുപരിചിതമായി കഴിഞ്ഞു. ലളിതമായ ഭാഷയില്‍ വിശ്വാസികള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്ന പ്രസംഗശൈലിയാല്‍ ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാനത്തിന്റെ പ്രത്യേകത. ഇതുകൊണ്ടുതന്നെ സാധാരണക്കാരായ വിശ്വാസികള്‍ എല്ലാം തന്നെ ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ കൂടുല്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. മൂന്ന് ദിവസം സെവട്ടന്‍ ഹോളി ഫാമിലി പള്ളിയില്‍ നടക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാനം വിശ്വാസികള്‍ക്ക് കൂടുതല്‍ ആത്മീയ ഉണര്‍വ്വ് നല്‍കാന്‍ കാരണം ആകുമെന്ന് ട്രസ്റ്റിമാരായ വര്‍ഗീസ് പൈനാടത്ത്, തോമസ് വാതപ്പള്ളി, സെബാസ്റ്റ്യന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക