Image

പ്രിയന്‍ ചിത്രത്തില്‍ വീണ്ടും ഡോ. സണ്ണിയായി ലാല്‍ എത്തുന്നു

Published on 20 April, 2013
പ്രിയന്‍ ചിത്രത്തില്‍ വീണ്ടും ഡോ. സണ്ണിയായി ലാല്‍ എത്തുന്നു
പ്രിയദര്‍ശന്റെ പേരിടാത്ത ചിത്രത്തില്‍ മണിച്ചിത്രത്താഴ്‌' എന്ന ചിത്രത്തിലെ ഡോ.സണ്ണി എന്ന സൈക്രാട്രിസ്റ്റായി മോഹന്‍ ലാല്‍ എത്തുന്നു. സെവന്‍ആര്‍ട്ട്‌സ്‌ ചിത്രം നിര്‍മ്മിക്കുന്നു. 21 വര്‍ഷം മുമ്പ്‌ 1992ല്‍ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്‌' ഒരു ട്രെന്‍ഡ്‌സെറ്ററായിരുന്നു. ഇതിലെ പലതലങ്ങളിലായി വികസിക്കുന്ന ഡോ.സണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധായകന്‍ ഫാസിലടക്കമുള്ള മണിച്ചിത്രത്താഴിന്റെ ശില്‌പികളുടെ അനുഗ്രഹാശിസ്സുകളോടെയാണ്‌ പുതിയ ചിത്രം തുടങ്ങുന്നതെന്ന്‌ മോഹന്‍ലാലും പ്രിയദര്‍ശനും അറിയിച്ചു.
പ്രിയന്‍ ചിത്രത്തില്‍ വീണ്ടും ഡോ. സണ്ണിയായി ലാല്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക