Image

റേഡിയോ മലയാളം - ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഓണ്‍ലൈന്‍ റേഡിയോ

Published on 20 April, 2013
റേഡിയോ മലയാളം - ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഓണ്‍ലൈന്‍ റേഡിയോ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് സ്വന്തമായി ഒരു പുതിയ ഓണ്‍ലൈന്‍ റേഡിയോ - റേഡിയോ മലയാളം എഴുത്തിനോടും കലയോടും ആഭിമുഖ്യമുള്ള മെല്‍ബണിലെ ഒരു സൗഹൃദ സംഘമാണ് 24 മണിക്കൂറും പ്രക്ഷേപണം ചെയ്യുന്ന ഈ ഓണ്‍ലൈന്‍ റേഡിയോയുമായി മുന്‍പോട്ടു വന്നിരിക്കുന്നത്. 

നവംബര്‍ ഒന്നിന് കേരളപ്പിറവിയോടു അനുബന്ധിച്ച് അതിന്റെ ആദ്യ സ്ട്രീമിംഗിന് നാന്ദി കുറിച്ച റേഡിയോ മലയാളം കുറഞ്ഞ കാലയളവുകൊണ്ട് ഓസ്‌ട്രേലിയന്‍ മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഏപ്രില്‍ ഒന്നു മുതല്‍ ധാരാളം കലാ വിജ്ഞാന പരിപാടികളുമായി ഓണ്‍ലൈന്‍ റേഡിയോ ചരിത്രത്തില്‍ മാറ്റത്തിന്റെ നാദവുമായി റേഡിയോ മലയാളം കടന്നു വന്നിരിക്കുകയാണ്.

ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും കേരളത്തിലെയും പ്രധാന വാര്‍ത്തകളെ ശ്രോതാക്കള്‍ക്ക്ക്കു മുന്‍പില്‍ എത്തിക്കുന്ന 'നാട്ടുവിശേഷം', ഏറ്റവും പുതിയ സിനിമാവിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിനിമാകൊട്ടക, സിനിമ ഗാനങ്ങളുടെ അപൂര്‍വ ശേഖരവുമായി 'റയിന്‍ബൊ', തമിഴ് സംഗീത്തിന്റെ മാസ്മരികതയുമായി 'ഇളയനിലാ' തുടങ്ങിയ പരിപാടികളാണ് ഇതിനോടകം ശ്രോതാക്കളിലേക്ക് എത്തിയിരിക്കുന്നത്.

മെല്‍ബണിലെ മലയാളികള്‍ക്കിടയില്‍നിന്നും കലയിലും അവതരണത്തിലും താല്‍പര്യമുള്ള കുറച്ചുപേരെ അണിനിരത്തുന്ന റേഡിയോ മലയാളം കലാമൂല്യം മുന്‍നിര്‍ത്തിയുള്ള ഒരു ആശയസംവാദമാണ് ലക്ഷ്യമിടുന്നത്.

മേയ് മുതല്‍ റേഡിയോ മലയാളം കൂടുതല്‍ തത്സമയ പരിപാടികളും വിനോദ പരിപാടികളുമായി ശ്രോതാക്കള്‍ക്ക് ഒരു പുതിയ ശ്രവ്യാനുഭവമാക്കുവാനുള്ള തയെറെടുപ്പിലാണ്.

അവതരണം മുതല്‍ എഡിറ്റിംഗ് വരെ പൂര്‍ണമായി പ്രവാസി മലയാളികളുടെ കരവിരുത് നിറഞ്ഞുനില്‍ക്കുന്ന റേഡിയോ മലയാളത്തിന്റെ പ്രത്യേകത ആദ്യത്തെ സമ്പൂര്‍ണ ഓസ്‌ട്രേലിയന്‍ മലയാളം റേഡിയോ ആണ് എന്നതാണ്.

റേഡിയോ മലയാളംwww.radiomalayalam.netഎന്ന വെബ്‌സൈറ്റ് വഴിയും iPhone, Android ആപ്‌ളിക്കേഷന്‍ രൂപത്തിലും ലഭ്യമാണ്. 

റേഡിയോ മലയാളം ലോക വാര്‍ത്തകള്‍ ഓസ്‌ട്രേലിയന്‍, ഇന്ത്യന്‍, കേരള വാര്‍ത്തകള്‍ എന്നിവ കൂട്ടിയിണക്കിക്കൊണ്ട് അവതരിപ്പിക്കുന്ന വാര്‍ത്താ വിശകലന പരിപാടിയായ നാട്ടുവിശേഷത്തിന്റേ സമയക്രം. 

RadioMalayalam News Schedule (MONDAY to FRIDAY)

Melbourne, Canberra, Sydney, Brisbane: 

09.00am, 01.00pm, 05.00pm, 09.00pm, 11.00pm, 02.00am, 04.00am. 

Darwin, Alice Springs, Adelaide: 8.30am, 12.30pm, 4.30pm, 8.30pm, 10.30pm, 1.30am, 3.30 am 

Perth: 07.00am, 11.00am, 03.00pm, 07.00pm, 09.00pm, 12.00am, 02.00am.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക