Image

ജര്‍മന്‍ റയില്‍ പ്ലാറ്റ്‌ ഫോമിലെ ആക്രമണം: വിദ്യാര്‍ഥിക്ക്‌ മൂന്ന്‌ വര്‍ഷം കഠിന തടവ്‌

കൈപ്പുഴ ജോണ്‍ മാത്യു Published on 21 September, 2011
ജര്‍മന്‍ റയില്‍ പ്ലാറ്റ്‌ ഫോമിലെ ആക്രമണം: വിദ്യാര്‍ഥിക്ക്‌ മൂന്ന്‌ വര്‍ഷം കഠിന തടവ്‌
ബര്‍ലിന്‍: കഴിഞ്ഞ ഏപ്രിലില്‍ ദുഃഖശനിയാഴ്‌ച ബര്‍ലിനിലെ ഭൂഗര്‍ഭ നില റയില്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനിന്ന മുപ്പതുകാരനെ അകാരണമായി കടന്നാക്രമിച്ച്‌ നിലത്തിട്ട്‌ ചവിട്ടി പരുക്കേല്‍പ്പിച്ച ടോര്‍ബന്‍ പി. എന്ന പതിനെട്ടുകാരന്‍ വിദ്യാര്‍ഥിയെ ബര്‍ലിന്‍ ജില്ലാ കോടതി രണ്ടു വര്‍ഷവും പത്തുമാസവും കഠിനതടവിന്‌ ശിക്ഷിച്ചു.

ഭൂഗര്‍ഭനിലയത്തിലെ പ്ലാറ്റ്‌ഫോമില്‍ ഘടിപ്പിച്ചിരുന്ന ഒളിക്യാമറ പകര്‍ത്തിയ ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം ജര്‍മന്‍ മനഃസാക്ഷിയെ ഞെട്ടിച്ചു. കുറ്റവാളിക്ക്‌ മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന്‌ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ മുറവിളി ഉണ്ടായി.

മദ്യത്തിന്റെ ലഹരിയിലാണ്‌ കുറ്റം ചെയ്‌തതെന്നും മനഃപൂര്‍വമല്ലെന്നും കോടതി ദയ കാണിക്കണമെന്നും പ്രതി കോടതിയോട്‌ അപേക്ഷ?ിച്ചു. ഒളിക്യാമറയിലെ ചിത്രം കോടതി പരിശോധിച്ചപ്പോള്‍ ജഡ്‌ജി തന്നെ ഞെട്ടിയതായി വിധിന്യായത്തില്‍ പറഞ്ഞു.

നിരപരാധികളെ വേട്ടയാടിയ പ്രതി മാപ്പ്‌ അര്‍ഹിക്കുന്നില്ലെന്നും കൊലക്കുറ്റത്തിന്‌ പ്രതി ശിക്ഷ അര്‍ഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ നാലുവര്‍ഷത്തെ കഠിനശിക്ഷയാണ്‌ ആവശ്യപ്പെട്ടത്‌. പ്രതിയുടെ പ്രായം പരിഗണിച്ച്‌ ശിക്ഷ രണ്ടുവര്‍ഷവും പത്തുമാസവും ആയി കുറയ്‌ക്കുകയാണെന്ന്‌ കോടതി പറഞ്ഞു.
ജര്‍മന്‍ റയില്‍ പ്ലാറ്റ്‌ ഫോമിലെ ആക്രമണം: വിദ്യാര്‍ഥിക്ക്‌ മൂന്ന്‌ വര്‍ഷം കഠിന തടവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക